THRISSUR

അമ്മാടം സബ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

അമ്മാടം: പാറളം കുടുംബാരോഗ്യ കേന്ദ്രത്തോടനുബന്ധിച്ച് നിര്‍മ്മിച്ച അമ്മാടം സബ് സെന്റിന്റെ ഉദ്ഘാടനം നാട്ടിക നിയോജക മണ്ഡലം എംഎല്‍എ സി സി മുകുന്ദന്‍ നിര്‍വഹിച്ചു. നാട്ടിക നിയോജകമണ്ഡലം എംഎല്‍എയുടെ 2020-21 വര്‍ഷത്തെ എസ് ഡി എഫ് ഫണ്ട് 14 ലക്ഷം രൂപയും, എന്‍ എച്ച് എം ഫണ്ട് 5.5 ലക്ഷവും, പാറളം ഗ്രാമപഞ്ചായത്ത് ഫണ്ട് 1.5 ലക്ഷം രൂപയും ഉപയോഗിച്ചാണ് സബ് സെന്ററിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വികേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് സബ് സെന്‍ര്‍ സ്ഥാപിച്ചത്. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി വിനയന്‍ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ രാധാകൃഷ്ണന്‍ സംബന്ധിച്ചു. പാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആശ മാത്യു, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജെയിംസ് പി പോള്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രമോദ് കെ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിദ്യാനന്ദന്‍, ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അനിത മണി, വാര്‍ഡ് മെമ്പര്‍മാരായ ജൂബി മാത്യു, സുബിത സുഭാഷ്, സി ബി സുരേഷ്, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ.ശ്രീജിത്ത്, പാറളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസ് ഡോ. സുരേഷ് കുമാര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വിനയന്‍.ടി.ജി, ഷാജന്‍ പി ബി, പ്രദീപ് പാണപ്പറമ്പില്‍, സുധീര്‍ ചക്കാലപറമ്പില്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ സ്മിനു മുകേഷ് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി രേഖ വി എസ് നന്ദിയും പറഞ്ഞു.