വെറ്ററിനറി സര്ജന് നിയമനം
തൃശൂര്‍ ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ വിവിധ ബ്ലോക്കുകളില്‍ രാത്രികാലങ്ങളില്‍ കര്‍ഷകന്റെ വീട്ടുപടിക്കല്‍ അത്യാഹിത മൃഗചികിത്സ സേവനം നല്‍കുന്നതിന് ഓരോ വെറ്ററിനറി സര്ജന്മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത – വെറ്ററിനറി സയന്‍സില്‍ ബിരുദം, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്. വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. താത്പ്പര്യമുളളവര്‍ കളക്ടറേറ്റിലെ രണ്ടാം നിലയിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ സെപ്തംബര്‍ നാലിന് രാവിലെ 10.30 ന് നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം പങ്കെടുക്കണം. ഫോണ്‍: 0487 2361216.