THRISSUR

കുടുംബശ്രീയെ അടുത്തറിയാന്‍ അരുണാചല്‍ പ്രതിനിധി സംഘം തൃശ്ശൂരില്‍

കുടുംബശ്രീ എന്‍ആര്‍ഒയുടെ ആഭ്യമുഖ്യത്തില്‍ അരുണാചല്‍ പ്രദേശില്‍ നിന്നുള്ള എസ്‌ഐആര്‍ഡി & പഞ്ചായത്തീരാജ് അംഗങ്ങള്‍ കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി ഡിസംബര്‍ 5 മുതല്‍ 9 വരെ തൃശ്ശൂര്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും സംയോജ്യമായി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ കുറിച്ച് മനസ്സിലാക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശം. എസ്‌ഐആര്‍ഡി ഡയറക്ടര്‍, വിവിധ ഉദ്യോഗസ്ഥര്‍ ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയ 24 പ്രതിനിധികള്‍ ആണ് അരുണാചല്‍ പ്രദേശില്‍ നിന്ന് കേരളം സന്ദര്‍ശിക്കാന്‍ എത്തിയിയിട്ടുള്ളത്. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ആയ ബഡ്‌സ് സ്ഥാപനങ്ങള്‍, ഹരിത കര്‍മ്മ സേന പ്രവര്‍ത്തനം ന്യൂട്രിമിക്‌സ് യൂണിറ്റുകള്‍ വിവിധ എംഇ ഗ്രൂപ്പുകള്‍ എന്നിങ്ങനെ ഫീല്‍ഡ് തലത്തില്‍ നാല് ദിവസത്തെ സന്ദര്‍ശനമാണ് നിലവില്‍ ഉള്ളത്.
ആദ്യ ദിവസം കുടുംബശ്രീ ജില്ലാ മിഷന്‍ ഉദ്യോഗസ്ഥരുമായി സംവദിച്ചു. തുടര്‍ന്ന് മുരിയാട് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുമായി തദ്ദേശസ്ഥാപന തലത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കിയ ശേഷം നെന്മണിക്കര ഗ്രാമപഞ്ചായത്തില്‍ ഹരിത കര്‍മ്മ സേനയുമായി ബന്ധപ്പെട്ട് നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ കണ്ടു മനസ്സിലാക്കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ കുടുംബശ്രീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സംയോജ്യമായ പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശിച്ച് വിലയിരുത്തും. 10 ന് സംഘം മടങ്ങുo.