THRISSUR

ഹോട്ടൽ, ബേക്കറി, മത്സ്യമാംസ വിതരണക്കാർക്ക് ബോധവൽക്കരണ ക്ലാസ്

നാട്ടിക: കേരള ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷനും (KHRA) നാട്ടിക തൃപ്രയാർ മർച്ചന്റ് അസോസിയേഷൻ (TNMA) യൂത്ത് വിങ്ങും സംയുക്തമായി ഹോട്ടൽ, ബേക്കറി, മത്സ്യമാംസ വിതരണക്കാർക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വൈസ് പ്രസിഡൻറ് ഹരിദാസ് യോഗത്തിന് അധ്യക്ഷത വഹിച്ചു.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ക്ലാസിന് നേതൃത്വം നൽകി. ഹെൽത്ത് സൂപ്പർവൈസർ ഗോപകുമാർ യോഗം ഉദ്ഘാടനം ചെയ്തു. തളിക്കുളം ഹെൽത്ത് ഇൻസ്പെക്ടർ മുജീബ്, നാട്ടിക ഹെൽത്ത് ഇൻസ്പെക്ടർ റീജ എന്നിവർ ബോധവൽക്കരണ ക്ലാസുകൾ നയിച്ചു.
അസോസിയേഷൻ പ്രതിനിധികൾ, ആരോഗ്യ ഉദ്യോഗസ്ഥർ പങ്കെടുത്തു
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഞ്ജു, കേരള ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷൻ സെക്രട്ടറി അക്ഷയ് എസ് കൃഷ്ണ, TNMA സെക്രട്ടറി സുരേഷ് ഇയാനി, TNMA യൂത്ത് വിംഗ് സെക്രട്ടറി മാനസ്, KHRA ആക്ടിംഗ് പ്രസിഡൻറ് അഷ്റഫ് എന്നിവർ ആശംസകൾ നേർന്നു.
ട്രഷറർ റഹ്മത്ത് ബാബു, ജോയിൻ സെക്രട്ടറി ജാവിദ്, ഷെന്ബ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ബഷീർ, ബിനോയ്, രാജു നമ്പീശൻ, റഷീദ്, കിഷോർ, ഇബ്രാഹിം, KHRA യൂത്ത് വിംഗ് സെക്രട്ടറി സ്‌മിജിത്, യൂത്ത് വിംഗ് ഭാരവാഹികളായ ഷബീർ, ഹമീദ്, റഫീഖ്, ഹാരിസ്, ആകാശ് എന്നിവർ യോഗത്തിന് നേതൃത്വം നൽകി.
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും ഹോട്ടൽ-റസ്റ്റോറൻറ് രംഗത്തെ ആരോഗ്യപരിപാലനത്തിലും ബോധവത്ക്കരണ ക്ലാസുകൾ ഏറെ ഗുണകരമാകുമെന്ന പ്രധാന ആശയത്തിന്റെ അടിസ്ഥാനത്തിൽ ആണ് ക്ലാസുകൾ സംഘടിപ്പിച്ചത്.