വിമുക്തഭടന്‍മാര്‍ക്ക് ബോധവല്‍ക്കരണ സെമിനാര്‍
ഇന്ത്യന്‍ നേവിയിലെ വിമുക്തഭടന്മാര്‍ക്കും അവരുടെ അശ്രിതര്‍ക്കുമായി നവംബര്‍ 29 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ തൃശ്ശൂര്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ഐഎന്‍എസ് വേണ്ടുരുത്തിയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തുന്നു. ഇന്ത്യന്‍ നേവിയിലെ എല്ലാ വിമുക്തഭടന്മാരും അവരുടെ ആശ്രിതരും പങ്കെടുക്കണമെന്ന് സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
