THRISSUR

എങ്ങണ്ടിയൂർ ആറുകെട്ടി വിഷ്ണുമായ ചാത്തൻ സ്വാമി ദേവി ക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് മഹോത്സവം നടത്തി

എങ്ങണ്ടിയൂർ ശ്രീ ആറുകെട്ടി വിഷ്ണുമായ ചാത്തൻ സ്വാമി ദേവി ക്ഷേത്രത്തിൽ ഞായറാഴ്ച അയ്യപ്പൻ വിളക്ക് മഹോത്സവം നടത്തി. എങ്ങണ്ടിയൂർ ബൈജുരാജ് തന്ത്രി അവർകളുടെ മുഖ്യ കാർമികത്വത്തിൽ ഗണപതി ഹോമം സുബ്രഹ്മണ്യ പൂജ അന്നദാനം തുടങ്ങിയവയും, ശ്രീ സുബ്രഹ്മണ്യ ശാസ്താമംഗല ക്ഷേത്രത്തിൽ നിന്ന് പാലക്കൊമ്പ് എഴുന്നുള്ളിപ്പും നടന്നു. ക്ഷേത്ര ഭാരവാഹികളായ എ.എസ് മദനൻ , എ എസ് ഉണ്ണികൃഷ്ണൻ എ എസ് മധുസൂദനൻ, ഹരീഷ് ആറുകെട്ടി, അനിൽ ആറുകെട്ടി , മനോജ് ആറുകെട്ടി, എ ആർ ഷാജി എന്നിവർ അയ്യപ്പൻ വിളക്കിന് നേതൃത്വം നൽകി.