THRISSUR

ബാലനിധി പോസ്റ്റര്‍ പ്രകാശനം ചെയ്തു

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ബാലവകാശ വരഘോഷത്തിന്റെ ഭാഗമായി ബാലനിധി പോസ്റ്റര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിന്‍സ് പ്രകാശനം ചെയ്തു. ബാലനിധി പദ്ധതിയുടെ പ്രചരാണാര്‍ത്ഥമാണ് പോസ്റ്റര്‍ ഇറക്കിയത്. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി. മീര, ജില്ലാ ശിശു സംരക്ഷണ ഓഫീസിലെ ജീവനക്കാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.