എ. പി. ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ അവാർഡ് ജേതാവ് ആർ. എം മനാഫിനെ വലപ്പാട് ഭാരത് വിദ്യ മന്ദിർ സ്കൂൾ ആദരിച്ചു
വലപ്പാട് ഭാരത് വിദ്യാ മന്ദിർ സീനിയർ സെക്കൻഡറി സ്കൂൾ 31-ആം വാർഷികത്തോട് അനുബന്ധിച്ച് സംസ്ഥാന തലത്തിൽ എ. പി. ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ തെരഞ്ഞെടുത്ത ഏറ്റവും മികച്ച പി. ടി.എ. പ്രസിഡന്റ് അവാർഡ് നേടിയ ആർ. എം മനാഫിനെ വലപ്പാട് ഭാരത് വിദ്യ മന്ദിർ സ്കൂൾ വാർഷികത്തിൽ പി. ടി. എ യുടെ ആഭിമുഖ്യത്തിൽ പി. ടി. എ. പ്രസിഡന്റ് കെ. സുബ്രഹ്മണ്യൻ മൊമെന്റോ നൽകിയും വൈസ് പ്രസിഡന്റ് ജ്യോതിഷ് ഗോപി പൊന്നാട അണിയിച്ചും ആദരിച്ചു. ഓടക്കുഴൽ കലാകാരൻ ഗിന്നസ് മുരളി പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ആർ ദിനേശൻ അധ്യക്ഷത വഹിച്ചു. കലാ- കായിക- വിദ്യാഭ്യാസ മേഖലയിൽ മികവ് പുലർത്തിയവരെ മാനേജർ അജിത്ത് പ്രസാദ് ആദരിച്ചു. സാക്സോഫോൺ പ്ലെയർ കിഷോർകുമാർ മുഖ്യാതിഥിയായിരുന്നു. ഷിബു ഇച്ചാമഠം അവതരിപ്പിച്ച ‘ആരാച്ചാർ’ എന്ന ഏകപാത്രനാടകം അരങ്ങേറി. ഈ വർഷം വിരമിക്കുന്ന വാസന്തി ടീച്ചറെ പൊന്നാടയണിയിച്ച് ആദരിച്ചു.ബെസ്റ്റ് സ്റ്റുഡന്റായി അവിരത്ത് കെ എസിനെയും ബെസ്റ്റ് ഔട്ട് ഗോയിങ്ങ് സ്റ്റുഡന്റ് ആയി അദ്വൈത ബാബുവിനെയും തിരഞ്ഞെടുത്തു. കഴിഞ്ഞ അദ്ധ്യയന വർഷം പത്താം ക്ലാസ്സിലും പ്ലസ് ടു വിലും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. സേവന പ്രവർത്തനങ്ങൾ ചെയ്തുവരുന്ന സ്കൂളിലെ ആശ്വാസ് ക്ലബ് വലപ്പാട് ബീച്ച് ശിവയോഗിനി ബാലാശ്രമത്തിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകി. വൈസ് പ്രിൻസിപ്പാൾ ജ്യോതി, ജൂനിയർ വൈസ് പ്രിൻസിപ്പാൾ എൻ സരിത, പി ടി എ പ്രസിഡണ്ട് കെ സുബ്രഹ്മണ്യൻ,പി ടി എ വൈസ് പ്രസിഡണ്ട് ജ്യോതിഷ് ഗോപി ആർ. എം. മനാഫ് എന്നിവർ സംസാരിച്ചു. തുടർന്ന് എൽ കെ ജി ക്ലാസ്സ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾ അവതരിപ്പിച്ച വ്യത്യസ്ത കലാപരിപാടികൾ അരങ്ങേറി.