THRISSUR

ബഡ്‌സ് സ്‌കൂള്‍ കലോത്സവം മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു

ബഡ്‌സ് റിഹേബിലിറ്റഷന്‍ സെന്ററുകളിലും ബഡ്‌സ് സ്‌ക്കൂളുകളിലേയും ഭിന്നശേഷി കുഞ്ഞുങ്ങളുടെ സര്‍ഗ്ഗാത്മകമായ കഴിവുകള്‍ വികസിപ്പിക്കുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായുളള കലോത്സവം ആരംഭിക്കുകയാണ്. കുുടുംബശ്രീ നടത്തുന്ന നാനാന്മുഖമായ ഇടപെടലുകളിലേറ്റവും അഭിനന്ദനീയമായ ഒന്നാണ് ബഡ്‌സ് സ്‌കൂളുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍. ഭിന്നശേഷി ശാസ്തീകരണത്തിനും പുനരധിവാസത്തിനും ഉതകുന്ന വിധത്തില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് ബഡ്‌സ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടക്കുന്നത്. സാമുഹ്യനീതി വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രിയെന്ന നിലയില്‍ ബഡ്‌സ് സ്‌കുൂളുകളുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയിലേയ്ക്ക് കൊണ്ടുവന്നു അത് നേടിയെടുക്കുന്നതിന് ഭിന്നശേഷിക്കാരോടൊപ്പം നില്‍ക്കുകയും ബഡ്‌സ് സ്‌കൂളുകളുമായി വളരെ അടുത്ത് ഇടപഴകുകയും അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നുമുണ്ട്. കുട്ടികള്‍ക്ക് അവരുടെ എല്ലാം കഴിവുകളും വികസിപ്പിക്കാന്‍ കഴിയുന്ന സര്‍ഗ്ഗാത്മകമായ അന്തരീക്ഷം അവരുടെ ജീവിതത്തില്‍ പോസിറ്റീവായിട്ടുളള മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നും ജില്ലാ ബഡ്‌സ് സ്‌കൂള്‍ ജില്ലാ കലോത്സവം തൃശൂര്‍ ടൗണ്‍ ഹാളില്‍ ഉദ്ഘാനം ചെയ്ത് സാമൂഹ്യ നീതി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറഞ്ഞു.

സംസ്ഥാനതലത്തില്‍ അനുയാത്രാ പോജക്ടിന്റെ ഭാഗമായിട്ട് റിഥം എന്ന പേരില്‍ ഭിന്നശേഷി കുട്ടികളുടെ കലാഗ്രൂപ്പ് രൂപീകരിച്ചിട്ടുളളത്. എല്ലാ ജില്ലകളിലും കലാഗ്രൂപ്പുകള്‍ രൂപീകരിക്കണമെന്നാണ് സാമൂഹ്യനീതി വകുപ്പ് കരുതുന്നത്. വിസ്മയകരമായിട്ടുളള കലാചാതുരിയാണ് ഭിന്നശേഷി കുട്ടികള്‍ പലഘട്ടങ്ങളിലും പ്രദര്‍ശിപ്പിക്കുന്നത്. സ്വയംപര്യാപ്തവും ആത്മവിശ്വാസവും ഉറപ്പിച്ചെടുക്കുന്നതും കാര്യപ്രാപ്തിയുളളതുമായിട്ടുളള ജീവിതം ഇവര്‍ക്ക് ഉറപ്പിക്കാന്‍ കഴിയുകയെന്നുളളത് രക്ഷിതാക്കളുടെ ഒരു വലിയ പ്രതീക്ഷയാണ്. അതിനാണ് സര്‍ക്കാരും സമൂഹവും കൈകോര്‍ത്തു പിടിക്കേണ്ടത്. സന്നദ്ധ സംഘടനകളും സുമനസുകളായ വ്യക്തികളുമെല്ലാം ഇതിനായി കടന്നുവരേണ്ടതുണ്ട്. ഭിന്നശേഷിക്കാരെ കുറിച്ചുളള സമൂഹത്തിന്റെ പൊതുബോധത്തില്‍ വളരെ ക്രിയാത്മകമായ മാറ്റം സൃഷ്ടിക്കേണ്ടതുണ്ട്. നമ്മുടെ എല്ലാ പൊതുഇടങ്ങളും ഭിന്നശേഷി സൗഹാര്‍ദ്ദപരമാക്കി മാറ്റിയെടുക്കണം. എല്ലാ പൊതു ഓഫീസുകള്‍, വിദ്യാലയങ്ങള്‍, കലാനിലയങ്ങള്‍, പൊതു ഗതാഗത സംവിധാനങ്ങള്‍, സിനിമാ തിയ്യറ്ററുകള്‍, ലൈബ്രറികള്‍, പാര്‍ക്കുകള്‍ എല്ലാം ഭിന്നശേഷി സൗഹാര്‍ദ്ദപരമാക്കണം. മനുഷ്യജീവിതത്തിന്റെ എല്ലാ കര്‍മ്മ മേഖലകളിലേക്കും ആത്മവിശ്വാസത്തോടെ കടന്നുകയറാന്‍ നമ്മുടെ ഭിന്നശേഷി കുട്ടികള്‍ക്കാകണം. അതിനാണ് ബാരിയര്‍ ഫ്രീ കേരള എന്ന പദ്ധതി നാം നടപ്പാക്കുന്നത്. ഭൗതീക സാഹചര്യങ്ങളില്‍ മാറ്റമുണ്ടാക്കുക എന്നുളളതുമാത്രമല്ല, മനുഷ്യരുടെ മനോഭാവങ്ങളിലും മാറ്റമുണ്ടാക്കണം എന്നുളളതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. അതുപോലെ ശാരീരികവും മറ്റുമായുളള പരിമിതി വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയുന്ന സഹായ ഉപകരണങ്ങള്‍ പരമാവധി ലഭ്യമാക്കിക്കൊണ്ടും പ്രാരംഭഘട്ടത്തില്‍ തന്നെ ഇടപെടലുകള്‍ നടത്തി വ്യതിയാനങ്ങള്‍ പരമാവധി കറക്ട് ചെയ്ത് കൊടുക്കാനുളള ശാസ്ത്രീയമായ സംവിധാനങ്ങള്‍ സമൂഹത്തില്‍ കൊണ്ടുവന്നുകൊണ്ടു വലിയ മാറ്റം സര്‍ക്കാര്‍ സൃഷ്ടിച്ചുകൊണ്ടിരിക്കയാണ്. ഇത് വിലയ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്, അതിന് നമ്മള്‍ സമര്‍പ്പിത ബുദ്ധിയോടുകൂടി പ്രവര്‍ത്തിക്കണം. നമ്മുടെ ഭിന്നശേഷി കുഞ്ഞുങ്ങള്‍ക്ക് സമൂഹത്തിലൊന്നാമത് പരിഗണന ലഭിക്കണം. 2006 ല്‍ ഭിന്നശേഷിക്കാരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ കണ്‍വെന്‍ഷനുശേഷം അവകാശാധിഷ്ടിത സമീപനമാണ് നമുക്കുളളത്. ആര്‍പിഡബ്ലയുഡി ആക്ട് ഭിന്നശേഷി വ്യക്തികള്‍ക്കുളള പ്രത്യേക കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തിലുളള എല്ലാ സംരക്ഷണങ്ങളും നമ്മുടെ ഭിന്നശേഷി കുഞ്ഞുങ്ങള്‍ക്കായിട്ട് ഉറപ്പാക്കാന്‍ നമുക്ക് സാധിക്കണം. ഭിന്നശേഷിക്കാരോട് മോശമായി പെരുമാറിയാല്‍ ശിക്ഷാര്‍ഹമായിട്ടുളള കുറ്റമാണ് എന്ന മുന്നറിയിപ്പ് സമൂഹത്തിലുടനീളം നല്‍കാനും മനുക്ക് സാധിക്കേണ്ടതുണ്ട്. സൗഹാര്‍ദം നിറഞ്ഞ സ്‌നേഹപൂര്‍ണ്ണമായിട്ടുളള ഒരു സാമൂഹ്യ അന്തരീക്ഷം ഭിന്നശേഷി മക്കുളുടെ സര്‍ഗ്ഗാത്മകമായ കഴിവുകള്‍ വികസിക്കുന്നതിന് അനിവാര്യമായ ഒന്നാണ്. ഇപ്പോള്‍ 20 ബഡ്‌സ് സ്ഥാപനങ്ങളില്‍ നിന്നായി എതാണ്ട് 1000 ത്തില്‍ പരം കുഞ്ഞുങ്ങളുണ്ട്. അതില്‍ 151 കുട്ടികള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്.
രണ്ട് ദിവസം കഴിഞ്ഞാല്‍ ഡിസംബര്‍ 3 ന് ദിനാചരണം തൃശൂരില്‍ വെച്ചാണ് നടത്തുന്നതെന്ന് സന്തോഷത്തോടുകൂടി ഞാനറിയിക്കുകയാണ്. ഇന്റോര്‍ സ്റ്റേഡിയത്തില്‍ കാലത്ത് 10 മണിക്ക് ഭിന്നശേഷിക്കാരുടെ ദിനാചരണം ആരംഭിക്കുന്നത്. ഭിന്നശേഷി കുഞ്ഞുങ്ങളുടെ പുനരധിവാസ മേഖലയില്‍ ശ്ലാഘനീയമായ സംഭാവനകള്‍ നടത്തിയ സ്ഥാപനങ്ങളെയും സംഘടനകളെയും വ്യക്തികളെയും എല്ലാം ആദരിക്കുന്ന പരിപാടിയില്‍ ഭിന്നശേഷി കുട്ടകളുടെ കലാപരിപാടികള്‍ ഉണ്ടാകും. സര്‍ക്കാര്‍ നല്‍കുന്ന പരിരക്ഷയും ആനുകൂല്യങ്ങളും എല്ലാം കൃത്യമായി മനസ്സിലാക്കി അത് മക്കള്‍ക്ക് വേണ്ടി പ്രയോജനപ്പെടുത്താന്‍ രക്ഷിതാക്കള്‍ ശ്രമിക്കും എന്ന് ഞാന്‍ കരുതുകയാണെന്നും ബഡ്‌സ് കലോത്സവം ഉദ്ഘാടനം ചെയ്ത് സാമൂഹ്യ നീതി ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു

പി. ബാലചന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. മേയര്‍ ശ്രീ. എം. കെ. വര്‍ഗ്ഗീസ് മുഖ്യ അതിഥിയായി. ഡെപ്യൂട്ടി മേയര്‍ എം.എല്‍. റോസി ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്യാമള മുരളീധരന്‍, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശശിധരന്‍, മതിലകം ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് സി. കെ. ഗിരിജ, ജനപത്രിനിധികള്‍ കുടുംബശ്രീ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.