ഉപതെരഞ്ഞെടുപ്പ് : വാര്‍ഡ് പരിധിയില്‍ പ്രാദേശിക അവധി ചൊവ്വന്നൂരിലെ പൂശപ്പിള്ളിയിലും നാട്ടികയിലെ ഗോഖലെയിലും ഡിസം.10 ന് അവധി
തൃശ്ശൂര്‍ ജില്ലയിലെ ജി 07 ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തിലെ 03 പൂശപ്പിളളി, നാട്ടിക ഗ്രാമപഞ്ചായത്തിലെ 09 ഗോഖലെ എന്നീ നിയോജക മണ്ഡലത്തിലേയ്ക്ക് 2024 ഡിസംബര്‍ 10 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വാര്‍ഡിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉപതിരഞ്ഞെടുപ്പ് ദിവസമായ 10 ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കൂടാതെ പോളിംഗ് സ്റ്റേഷനുകളായി നിര്‍ണ്ണയിച്ചിട്ടുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പോളിംഗിന്റെ തലേദിവസമായ ഡിസം. 9 നും അവധി പ്രഖ്യാപിച്ചു. മേല്‍ പറഞ്ഞ വാര്‍ഡില്‍ വോട്ടവകാശം ഉളളവരും, എന്നാല്‍ വാര്‍ഡിനു പുറത്തുളള സ്ഥാപനങ്ങളിലെ ജീവനക്കാരനുമായ വോട്ടര്‍മാര്‍ക്ക് അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ സൗകര്യം ചെയ്തുകൊടുക്കേണ്ടതാണെന്നും ഉത്തരവിലുണ്ട്.
