ഓരുജല മത്സ്യ കൃഷിയ്ക്ക് അപേക്ഷിക്കാം
തൃശ്ശൂര്‍: ജില്ലയില്‍ പ്രധാന മന്ത്രി മത്സ്യ സമ്പദ യോജന പദ്ധതിയില്‍ നടപ്പിലാക്കുന്ന ബയോഫ്ലോക് കുളത്തിലെ ചെമ്മീന്‍ കൃഷി (ഓരുജലം) മിനിമം 25 സെന്റ് (18 ലക്ഷം രൂപ), റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (എസ്.സി വിഭാഗം) (7.5 ലക്ഷം രൂപ) എന്നീ പദ്ധതികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ എല്ലാ മത്സ്യഭവനുകളിലും ലഭിക്കും. താല്പര്യമുള്ളവര് പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം അതാത് യൂണിറ്റ് ഓഫീസുകളില്‍ (അഴിക്കോട്/പീച്ചി ചേറ്റുവ/ചാലക്കുടി/നാട്ടിക/ ചാവക്കാട്/ കേച്ചേരി/ വടക്കാഞ്ചേരി/ഇരിങ്ങാലക്കുട) ഒക്ടോബര്‍ 09ന് 4 മണിയ്ക്ക് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍-9746595719.