കാര്‍ഷിക സെന്‍സസ്: ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി
ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കാര്‍ഷിക സംഘടന (എഫ്. എ. ക്യു) ലോക വ്യാപകമായി സംഘടിപ്പിച്ചുവരുന്ന കാര്‍ഷിക സെന്‍സസിന്റെ ഭാഗമായി ഇന്ത്യയില്‍ നടത്തിവരുന്ന പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ രണ്ടും മൂന്നും ഘട്ട വിവരശേഖരണം 2024 ഡിസംബര്‍ മുതല്‍ ജില്ലയില്‍ ആരംഭിക്കും.
വിവരശേഖരണ ജോലികള്‍ നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം തൃശ്ശുര്‍ ജില്ലാ വ്യാപാരഭവന്‍ ഹാളില്‍ വെച്ച് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം ചെയ്തു. സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ടി.പി. വിനോദന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ സിന്‍സി മോള്‍ ആണി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഒഫീസര്‍ എം.പി. അനുപ്, നവകേരളം കര്‍മ്മ പദ്ധതി (2) തൃശ്ശൂര്‍ ജില്ല കോഡിനേറ്റര്‍ സി ദിദിക എന്നിവര്‍ സംസാരിച്ചു.
