KERALAMTHRISSUR

ചേലക്കര ഉപതെരഞ്ഞെടുപ്പ് 9 സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കി

ചേലക്കര: ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം അവസാനിച്ചു. ഇതു വരെ 9 പേര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. യു ആര്‍ പ്രദീപ് (സി.പി.ഐ.എം), സുനിത (സി.പി.ഐ.എം), പി എം രമ്യ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), കെ ബാലകൃഷ്ണന്‍ (ബി.ജെ.പി), എം എ രാജു (ബി.ജെ.പി), സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി ഹരിദാസന്‍, പന്തളം രാജേന്ദ്രന്‍, എന്‍ കെ സുധീര്‍ എന്നിവര്‍ ഉപ വരണാധികാരിയായ തലപ്പിള്ളി തഹസില്‍ദാര്‍ (ലാന്റ് റെക്കോര്‍ഡ്‌സ്) ടി പി കിഷോര്‍ മുമ്പാകെയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കെ ബി ലിന്റേഷ് വരണാധികാരിയായ സര്‍വ്വെയും ഭൂരേഖയും വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം എ ആശയ്ക്ക് മുമ്പാകെയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 9 സ്ഥാനാര്‍ത്ഥികള്‍ക്കായി ആകെ 16 സെറ്റ് പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. പത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് വരണാധികാരിയുടെ നോട്ടീസ് ബോര്‍ഡിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ https://affidavit.eci.gov.in/ ലും ലഭിക്കും. പത്രികകളുടെ സൂക്ഷ്മ പരിശോധന ഒക്ടോബര്‍ 28 ന് നടക്കും. 30 വരെ പത്രിക പിന്‍വലിക്കാം.