THRISSUR

ചേലക്കര ഉപതെരഞ്ഞെടുപ്പ്; ജീവനക്കാരെ പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചു

ചേലക്കര നിയോജകമണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ ഇലക്ഷൻ ഡ്യൂട്ടിക്ക് നിയോഗിച്ചു. ഉദ്യോഗസ്ഥരുടെ പോസ്റ്റിംഗ് ഉത്തരവ് ഓർഡർ സോഫ്റ്റ്വെയറിൽ (https://order.ceo.kerala.gov.in/) ലഭിക്കും. തൃശ്ശൂർ, വടക്കാഞ്ചേരി, കുന്ദംകുളം എന്നീ നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെട്ട സ്ഥാപനമേധാവികൾ തങ്ങളുടെ കാര്യാലയത്തിലെ ജീവനക്കാർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടോ എന്ന് ഓർഡർ സോഫ്റ്റ്വെയർ പരിശോധിച്ച് ഉറപ്പുവരുത്തി ഉത്തരവുകൾ ഡൌൺലോഡ് ചെയ്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി ഓർഡർ സോഫ്റ്റ്വെയറിൽ ( ഓർഡർ സേർവ്ഡ് സ്റ്റാറ്റസ്) രേഖപ്പെടുത്തണം.

സ്ഥാപനങ്ങൾ ചെയ്യേണ്ടത്: എല്ലാവർക്കും ഓർഡർ സേർവ്ഡ് ആയാൽ ഓർഡർ സേർവ്ഡ് ക്ലിക് ചെയ്യണം.
ലോക്കൽ ബോഡി സെക്രട്ടറിമാർ ചെയ്യേണ്ടത്:ഓർഡർ സേർവ്ഡ് ഇൻസ്റ്റിട്യൂഷൻ, ഓർഡർ നോട്ട് സേർവ്ഡ് ഇൻസ്റ്റിട്യൂഷൻ എന്നിവ പരിശോധിച്ച് ചെയ്ത എല്ലാ ഓർഡർ നോട്ട് സേർവ്ഡ് സ്റ്റാറ്റസ് സീറോ ആയെന്ന് ഉറപ്പുവരുത്തണം.

ഇലക്ഷൻ സംബന്ധിച്ച ട്രെയിനിങ് ക്ലാസുകൾ പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ എന്നിവരുടേത് ഒക്ടോബർ 30 ന് നടക്കും. ഉദ്യോഗസ്ഥരുടെ ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുള്ള ട്രെയിനിംഗ് സെന്ററുകളിൽ നിശ്ചയിച്ച സമയക്രമപ്രകാരം ക്ലാസ്സുകളിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.