ചേറ്റുവ ചന്ദനക്കുടം നേർച്ച ആഘോഷം
ചേറ്റുവ: ചേറ്റുവ ഫക്കീർസാഹിബ് തങ്ങൾ ജാറത്തിൽ വർഷംതോറും നടത്തിവരാറുള്ള ചന്ദനക്കുടം നേർച്ച ആഘോഷം ഏപ്രിൽ 29,30, മെയ് 1 തിങ്കൾ,ചൊവ്വ,ബുധൻ എന്നീദിവസങ്ങളിൽ നടക്കും. ഒന്നാം ദിവസം മൗലീദ് പാരായണം, വൈകീട്ട് ചന്ദനക്കുടം നേർച്ചാഘോഷ വിളംബരം, തുടർന്ന് വർണ്ണമഴയോടെ സമാപനം. രണ്ടാം ദിവസം ഏപ്രിൽ 30 ചൊവ്വ ചേറ്റുവയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കാഴ്ചവരവ്,
വൈകീട്ട് ഏഴ് മണിക്ക് വിവിധ ക്ലബ്ബുകളുടെ കാഴ്ചവരവുകൾ. ചന്ദനക്കുടം മൂന്നാം ദിവസം മെയ് 1 ബുധനാഴ്ച രാവിലെ 8: 30 ന് കൊടിയേറ്റകാഴ്ച ചുള്ളിപ്പടി പടിഞ്ഞാറ് ഹസ്സൻ വാലിദ് വസതിയിൽ നിന്ന് പുറപ്പെട്ട് 1 മണിക്ക് ജാറത്തിൽ എത്തികൊടികയറ്റും.
തുടർന്ന് ജാറത്തിന് സമീപം സൗജന്യ ചക്കരകഞ്ഞി വിതരണം ഉണ്ടാകും. വൈകീട്ട് നേർച്ചാഘോഷത്തിൽപങ്കെടുക്കുന്ന മുഴുവൻ ഗജവീരന്മാരും വാദ്യമേളങ്ങളും ചേറ്റുവ ജീ എം യൂ പി സ്കൂൾ പരിസരത്ത് അണി നിരക്കും, വൈകീട്ട് ഏഴ് മണിക്ക് ചേറ്റുവയിലെ പ്രമുഖ ക്ലബ്ബുകൾ തലയെടുപ്പുള്ള ഗജവീരന്മാരെയും വിവിധ തരം വാദ്യ മേളങ്ങളുടെ അകമ്പടിയോടെ രാത്രി ജാറം പരിസരത്ത് എത്തും. കാഴ്ചകൾ വ്യാഴാഴ്ച അതിരാവിലെ മൂന്ന് മണിക്ക് സമാപിക്കുമെന്ന് ചന്ദനക്കുടം ആഘോഷകമ്മറ്റി പ്രസിഡണ്ട് പി കെ അക്ബർ, സെക്രട്ടറി ഷെഫീർ എ. എ എന്നിവർ അറിയിച്ചു.