THRISSUR

സിവില്‍ എക്‌സൈസ് ഓഫീസര്‍ കായികക്ഷമത പരീക്ഷ

തൃശ്ശൂര്‍ ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികയുടെ (കാറ്റഗറി നം. 307/ 2023) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഡിസംബര്‍ 5, 6 തീയതികളിലായി പാലക്കാട് മുട്ടിക്കുളങ്ങര കെഎപി 2 ബറ്റാലിയന്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ കായികക്ഷമത പരീക്ഷ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സി പ്രൊഫൈലില്‍ നിന്നും അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് നിശ്ചിത സമയത്തും സ്ഥലത്തും എത്തിച്ചേരേണ്ടതാണെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.