THRISSUR

ഒല്ലൂര്‍ നിയോജകമണ്ഡലത്തിലെ മൂന്ന് സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണോദ്ഘാടനം മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു

ഒല്ലൂര്‍ നിയോജകമണ്ഡലത്തിലെ മൂന്ന് വിദ്യാലയങ്ങളിലെ പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണോദ്ഘാടനം റവന്യു, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാന്‍ ഫണ്ടായ രണ്ടു കോടി രൂപ വീതം വിനിയോഗിച്ച് പട്ടിക്കാട് ഗവ. എല്‍.പി സ്‌കൂളിലും പീച്ചി ഗവ. എല്‍.പി സ്‌കൂളിലും നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെയും പുത്തൂര്‍ ഗവ. എല്‍.പി സ്‌കൂളില്‍ ഒരു കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെയും നിര്‍മ്മാണോദ്ഘാടനമാണ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചത്. പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം 2025 ല്‍ തന്നെ പൂര്‍ത്തീകരിക്കുന്ന തരത്തില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.

പാണഞ്ചേരി പഞ്ചായത്തിനു കീഴിലുള്ള പട്ടിക്കാട് ഗവ. എല്‍.പി സ്‌കൂള്‍ കെട്ടിടം 2023-24 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മിക്കുന്നത്. 696 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ മൂന്നു നിലകളിലായാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം. ഇതില്‍ 4 ക്ലാസ് റൂമുകള്‍, 2 സ്റ്റാഫ് റൂമുകള്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ടോയ്‌ലെറ്റ്, സ്‌റ്റോര്‍ റൂം, വരാന്ത, സ്‌റ്റെയര്‍ റൂം എന്നിവ ഉള്‍പ്പെടും. കെട്ടിടത്തിന്റെ ഭിത്തികള്‍ സോളിഡ് ബ്ലോക്ക് ഉപയോഗിച്ചും പ്രെസ്സ്ഡ് സ്റ്റീല്‍ ഉപയോഗിച്ചുള്ള വാതിലുകളും ജനലുകളും, വിട്രിഫൈഡ് ടൈല്‍സ് ഉപയോഗിച്ചുള്ള ഫ്‌ളോറിങും പ്രവൃത്തിയില്‍ ഉള്‍പ്പെടും. ഇലക്ട്രിഫിക്കേഷന്‍ പ്രവൃത്തികള്‍ക്കായി 15 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

പാണഞ്ചേരി പഞ്ചായത്തിനു കീഴിലുള്ള പീച്ചി ഗവ. എല്‍.പി സ്‌കൂള്‍ കെട്ടിടം 530.76 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ ഗ്രൗണ്ട് ഫ്‌ളോര്‍ മാത്രമാണ് ഇപ്പോള്‍ നിര്‍മ്മിക്കുന്നത്. ഇതില്‍ 3 ക്ലാസ്‌റൂമുകള്‍, ഒരു സ്റ്റാഫ് റൂം, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ടോയ്‌ലെറ്റ്, സ്റ്റാഫ് ടോയ്‌ലെറ്റ്, ഡൈനിങ് ഹാള്‍, വരാന്ത, സ്‌റ്റെയര്‍ റൂം എന്നിവ ഉള്‍പ്പെടും. കെട്ടിടത്തിന്റെ ഭിത്തികള്‍ സോളിഡ് ബ്ലോക്ക് ഉപയോഗിച്ചും പ്രെസ്സ്ഡ് സ്റ്റീല്‍ ഉപയോഗിച്ചുള്ള വാതിലുകളും ജനലുകളും, വിട്രിഫൈഡ് ടൈല്‍സ് ഉപയോഗിച്ചുള്ള ഫ്‌ളോറിങും പ്രവര്‍ത്തിയില്‍ ഉള്‍പ്പെടും. ഇലക്ട്രിഫിക്കേഷന്‍ പ്രവൃത്തികള്‍ക്കായി 15 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

പുത്തൂര്‍ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള പൂത്തൂര്‍ ഗവ. എല്‍.പി സ്‌കൂള്‍ കെട്ടിടം 287.69 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ രണ്ടു നിലകളിലായാണ് നിര്‍മ്മിക്കുന്നത്. ഇതില്‍ 4 ക്ലാസ്‌റൂമുകള്‍, ഒരു ടോയ്‌ലെറ്റ്, വരാന്ത, സ്‌റ്റെയര്‍ റൂം എന്നിവ ഉള്‍പ്പെടും. കെട്ടിടത്തിന്റെ ഭിത്തികള്‍ സോളിഡ് ബ്ലോക്ക് ഉപയോഗിച്ചും പ്രെസ്സ്ഡ് സ്റ്റീല്‍ ഉപയോഗിച്ചുള്ള വാതിലുകളും ജനലുകളും, വിട്രിഫൈഡ് ടൈല്‍സ് ഉപയോഗിച്ചുള്ള ഫ്‌ളോറിങും പ്രവൃത്തിയില്‍ ഉള്‍പ്പെടും. ഇലക്ട്രിഫിക്കേഷന്‍ പ്രവൃത്തികള്‍ക്കായി 5 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

പട്ടിക്കാട് ഗവ. എല്‍.പി സ്‌കൂളിലും പീച്ചി ഗവ. എല്‍.പി സ്‌കൂളിലും പുത്തൂര്‍ ഗവ. എല്‍.പി സ്‌കൂളിലും നടന്ന ചടങ്ങില്‍ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ രവി മുഖ്യാതിഥിയായി. പൊതുമരാമത്ത് വകുപ്പ് അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സി.ആര്‍ ബീന പദ്ധതി വിശദീകരണം നടത്തി.

പട്ടിക്കാട് ഗവ. എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദന്‍, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി അനിത, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുബൈദ അബൂബക്കര്‍, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രമ്യ രാജേഷ്, പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ആനി ജോയ്, തൃശ്ശൂര്‍ എ.ഇ.ഒ ജീജ വിജയന്‍, പട്ടിക്കാട് ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാല്‍ സി.കെ സുനന്ദ, പട്ടിക്കാട് ജി.എം.എല്‍.പി സ്‌കൂള്‍ എച്ച്.എം വി.വി സുധ, സ്റ്റാഫ് സെക്രട്ടറി അല്‍ഫോണ്‍സാ മാത്യു, പി.ടി.എ അംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

പീച്ചി ഗവ. എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന സമാഹരിച്ച രണ്ടാംഘട്ട ഫണ്ട് കൈമാറ്റം മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദന്‍, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി അനിത, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുബൈദ അബൂബക്കര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.വി സജു, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ ബാബു തോമസ്, അജിത മോഹന്‍ദാസ്, രേഷ്മ സജീഷ്, ബി.പി.സി ഒല്ലൂക്കര ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍.കെ രമേഷ്, പീച്ചി ഗവ. എല്‍.പി സ്‌കൂള്‍ എച്ച്.എം കെ.ജെ ടെസ്സി, സ്റ്റാഫ് സെക്രട്ടറി ജലജ, പി.ടി.എ അംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

പുത്തൂര്‍ ഗവ. എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സബ്ജില്ലാതലത്തിലെ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് മന്ത്രി കെ. രാജന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി സുനീഷ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിനി പ്രദീപ്കുമാര്‍, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എസ് ബാബു, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ജോസഫ് ടാജറ്റ്, കെ.വി സജു, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ പി.എസ് സജിത്ത്, നളിനി വിശ്വംഭരന്‍, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.ബി സുരേന്ദ്രന്‍, വിദ്യാകിരണം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍.കെ രമേഷ്, പുത്തൂര്‍ ജി.എല്‍.പി.എസ് ഹെഡ്മിസ്ട്രസ് റിംസി ജോസ്, ജി.എല്‍.പി.എസ് ഫസ്റ്റ് അസി. കെ.എസ് സജിത തുടങ്ങിയവര്‍ പങ്കെടുത്തു.