ദമയന്തി അമ്മയ്ക്ക് വീടൊരുങ്ങി ; ഏപ്രിൽ 12-ന് പാലുകാച്ചൽ
നാട്ടിക: നാട്ടിക എസ് എൻ ട്രസ്റ്റ് എൻഎസ്എസ് വിദ്യാർത്ഥികൾ നിർമ്മിച്ച ദമയന്തി അമ്മയുടെ പുതിയ വീടിന്റെ പെയിന്റിങ് പണികൾ പൂർത്തിയാക്കി. വേനലവധി സമയത്തും വിദ്യാർത്ഥികൾ സമർപ്പിതമായി പ്രവർത്തിച്ചാണ് പെയിന്റിങ് പണികൾ പൂർത്തീകരിച്ചത്. വിവിധ “ചലഞ്ച്” പരിപാടികളിലൂടെ സമാഹരിച്ച 8 ലക്ഷം രൂപയാണ് വീടിന്റെ നിർമ്മാണത്തിനായി വിനിയോഗിച്ചത്.
ഏപ്രിൽ 12-ന് വീടിന്റെ പാലുകാച്ചൽ കർമ്മം നടക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും നാട്ടികയിലെ പ്രമുഖ വ്യക്തികളും ചടങ്ങിൽ സംബന്ധിക്കും.
വീടിന്റെ പെയിന്റിംഗ് പണികൾക്ക് മുന്നിട്ടിറങ്ങിയവർ: ജെന്ന ഫാത്തിമ, ഫാത്തിമ നസ്രി, അതുൽ കൃഷ്ണ, ആർദ്ര സുഗുണൻ, പ്രദീപ് കല്യാണി അനിൽ, അവന്തിക രാജേഷ്, ആര്യലക്ഷ്മി, ഷഹനാസ്, നന്ദന പി എസ്, അനശ്വര സംഗമിത്ര, നിഹാൽ ദേവ് പ്രയാഗ്, അദ്വൈത് കെ എസ്, അമൃതജ് എന്നിവർ ആണ്.
പ്രൊജക്ടിന് സാങ്കേതിക പിന്തുണ നൽകിയത് എൻജിനീയർ സുധീർ ഇ ആർ. എൻഎസ്എസ് കോഡിനേറ്റർ ശലഭ ജ്യോതിഷും സഹ കോഡിനേറ്റർ ഷൈജ ഇ.ബിയും വിദ്യാർത്ഥികളോടൊപ്പം പങ്കെടുത്തു.
ദമയന്തി അമ്മ കുട്ടികളെ മധുരം നൽകി ആദരവോടെ സ്വീകരിച്ചു. “ഈ പ്രവർത്തനം വിദ്യാർത്ഥികൾക്ക് ഒരു നവ്യ അനുഭവമായി മാറിയെന്ന് ,” എൻഎസ്എസ് സ്റ്റുഡന്റ് ലീഡർ ജെന്ന ഫാത്തിമ പറഞ്ഞു.
