THRISSUR

ഭിന്നശേഷിയുള്ള കുട്ടികൾക്കൊപ്പം പുതുവര്‍ഷത്തെ വരവേറ്റ് ജില്ലാകളക്ടര്‍

ഭിന്നശേഷിയുള്ള കുട്ടികളുമായി പുതുവര്‍ഷത്തെ വരവേറ്റ് തൃശൂർ ജില്ലാകളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളുടെ സംഘടനയായ പരിവാറിന്റെ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. കേരള സര്‍ക്കാരിന്റെ ഭിന്നശേഷി പുരസ്‌കാരം നേടിയ ആന്‍ മൂക്കന്‍, പൂജ രമേഷ് എന്നിവര്‍ ഉള്‍പ്പെടെ 16 കുട്ടികളും അവരുടെ മാതാപിക്കളുമാണ് കളക്ടറെ സന്ദര്‍ശിച്ചത്. 2025 ഒരുപാട് സന്തോഷങ്ങളുടെ ഒരു നല്ല വര്‍ഷം ആകട്ടെ എന്ന് ജില്ലാ കളക്ടര്‍ ആശംസിച്ചു.