THRISSUR

ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു

തൃശ്ശൂര്‍ ജില്ലാ വികസന സമിതി കളക്ടറേറ്റ് എക്സിക്യൂട്ടീവ് ഹാളില്‍ യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകളിലായി നടക്കുന്ന വികസനപദ്ധതികളുടെ പുരോഗതി അവലോകനം ചെയ്തു. വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കാന്‍ എല്ലാ വകുപ്പുകളും സംയോജിതമായി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

രണ്ടാം നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായ ഹരിത കേരളം, ആര്‍ദ്രം മിഷന്‍, വിദ്യാകിരണം, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ലൈഫ് മിഷന്‍ എന്നിവയുടെ കീഴില്‍ വരുന്ന പദ്ധതികളുടെ പുരോഗതിയും യോഗത്തില്‍ വിലയിരുത്തി. കൂടാതെ എംഎല്‍എ പ്രത്യേക വികസന ഫണ്ട്, എംഎല്‍എമാരുടെ ആസ്തി വികസന (എ.ഡി.എസ്) പദ്ധതി എന്നിവയുടെ പുരോഗതിയും യോഗത്തില്‍ വിലയിരുത്തി.

കളക്ട്രേറ്റ് എക്‌സിക്യുട്ടീവ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ മാരായ എന്‍.കെ. അക്ബര്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, ഇ.ടി. ടൈസണ്‍ മാസ്റ്റര്‍, കെ.കെ. രാമചന്ദ്രന്‍, യു.ആര്‍. പ്രദീപ് എന്നിവരും, റവന്യു മന്ത്രി കെ. രാജന്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എന്നിവരുടെ പ്രതിനിധികള്‍, വകുപ്പു മേധാവിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.