KERALAMTHRISSUR

ഗോവര്‍ദ്ധിനി പദ്ധതി ജില്ലാതല ഉദ്ഘാടനം 28 ന്

അളഗപ്പനഗര്‍: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതിയായ ഗോവര്‍ദ്ധിനി പദ്ധതി 2024 ന്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ 28 ന് രാവിലെ 9.30 ന് അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് നിര്‍വ്വഹിക്കും. പശുകുട്ടികള്‍ക്ക് 18 മാസം വരെ 50 ശതമാനം സബ്സിഡി നിരക്കില്‍ ഗുണമേന്മയുള്ള കാലിത്തീറ്റ ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ അളഗപ്പനഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി അധ്യക്ഷത വഹിക്കും.