THRISSUR

ജില്ലാതല ശില്‍പശാല ആരംഭിച്ചു

തൃശൂര്‍: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭകളിലെ ഉദ്യോഗസ്ഥര്‍ക്കുള്ള ജില്ലാതല ശില്‍പശാല തൃശൂര്‍ കിലയില്‍ ആരംഭിച്ചു. മേയര്‍ എം. കെ വര്‍ഗീസ് മുഖ്യഥിതിയായി. ചെയര്‍മാന്‍സ് ചേമ്പര്‍ ചെയര്‍മാന്‍ എം കൃഷ്ണദാസ്, തദ്ദേശസ്വയംഭരണം ജോയിന്റ് ഡയറക്ടര്‍ പി എം ഷഫീക്, കില ഫെസിലിറ്റേറ്റര്‍ അനൂപ് കിഷോര്‍, കില അര്‍ബന്‍ ഫെല്ലോ ഡോ.കെ.രാജേഷ്, അര്‍ബന്‍ ചെയര്‍ അജിത് കാളിയത്, കോര്‍ഡിനേറ്റര്‍ കെ ബി ബാബുകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാതല സ്‌കോര്‍ കാര്‍ഡ് അസിസ്റ്റന്റ് ഡയറക്ടര്‍ ആന്‍സണ്‍ ജോസഫ് അവതരിപ്പിച്ചു. ജില്ലയില്‍ 2024-25 ചെയ്യേണ്ട പ്രവര്‍ത്തനങ്ങളുടെ അവതരണം ഡോ. കെ രാജേഷ് നടത്തി. ജില്ലാ കോര്‍ഡിനേറ്റര്‍ കെ ബി ബാബുകുമാര്‍, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ കെ മനോജ് എന്നിവര്‍ മികച്ച മാതൃകളുടെ അവതരണം നടത്തി. ശേഷം ജൈവം, അജൈവം, എന്‍ഫോഴ്‌സ്മെന്റ്, ഐ.ഇ.സി, ഹരിതകര്‍മസേന എന്നീ വിഷയങ്ങളില്‍ ഗ്രൂപ്പ് ചര്‍ച്ചയും അവതരണവും നടന്നു. ശില്‍പശാലയുടെ രണ്ടാം ദിവസം വിവിധ ഫണ്ട് സ്രോതസുകളെ കുറിച്ച് ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ രജിനേഷ് രാജന്‍, കെ.എസ്.ഡബ്ല്യൂ.എം.പി ഡെപ്യൂട്ടി പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ അരുണ്‍ വിന്‍സെന്റ് എന്നിവര്‍ ക്ലാസുകള്‍ നയിക്കും. ഹരിതമിത്രം പദ്ധതിയെ കുറിച്ച് അസി. ഡയറക്ടര്‍ ആന്‍സണ്‍ ജോസഫ് അവതരിപ്പിക്കും. നഗരസഭതല ചര്‍ച്ചയും കര്‍മ്മപദ്ധതിയും തയ്യാറാക്കും.