നാട്ടിക എസ് എൻ ട്രസ്റ്റ് സ്കൂളിൻ്റെ സിൽവർ ജൂബിലി ആഘോഷ വേളയിൽ എൻ എസ് എസ് യൂ ണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഒരു കുട്ടിയുടെ വീടിൻ്റെ ജപ്തി ഒഴിവാക്കി
നാട്ടിക എസ് എൻ ട്രസ്റ്റ് സ്കൂളിൻ്റെ സിൽവർ ജൂബിലി ആഘോഷ വേളയിൽ സ്കൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ, ഒരു കുട്ടിയുടെ വീടിൻ്റെ ജപ്തി ഒഴിവാക്കി ആധാരം ആ കുടുംബത്തിന് വെള്ളാപ്പള്ളി നാടേശൻ കൈ മാറി. ലോക്കൽ മാനേജർ പി കെ പ്രസന്നൻ, എസ് എൻ ഡി പി നാട്ടിക യൂണിയൻ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ തഷ്ണാത്ത്, എഡ്യൂക്കേഷൻ സെക്രട്ടറി ഇ ജി ബാബു, പ്രിൻസിപ്പാൾ ജയാബിനി, പ്രധാന അദ്ധ്യാപിക മിനിജ ടീച്ചർ, പി ടി എ പ്രസിഡണ്ട് നസീർ, എൻ എസ് എസ് കോർഡിനേറ്റർ ശലഭശങ്കർ, വികസന സമിതി ചെയർമാൻ സി എസ് മണികണ്ഠൻ, വാർഡ്മെമ്പർ ഗ്രീഷ്മ സുഖിലേഷ്, സ്റ്റാഫ് സെക്രട്ടറി നവീൻ ഭാസ്‌ക്കർ, രഘുമാസ്റ്റർ എന്നിവർ പങ്കെടുത്തു.
