THRISSUR

പത്ത്, ഹയർ സെക്കൻഡറി തുല്യതാ ക്ലാസുകളുടെ പ്രവേശനോത്സവം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു

പഠന മോഹവുമായി തുടർ പഠനത്തിന് എത്തിയവരുടെ പ്രവേശനോത്സവം തൃശ്ശൂർ ജില്ലയിൽ സംഘടിപ്പിച്ചു.
ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ പത്ത്, ഹയർ സെക്കൻഡറി തുല്യതാ ക്ലാസുകളുടെ പ്രവേശനോത്സവം തൃശ്ശൂർ ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ റവന്യു വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹയർസെക്കൻഡറി തുല്യത പരീക്ഷ വിജയിച്ച് തൃശ്ശൂർ ഗവ. ലോ കോളേജിൽ അഡ്മിഷൻ ലഭിച്ച ചാലക്കുടി സ്വദേശി 60 വയസ്സുകാരൻ കെ.ഡി ജോസിനെ ആദരിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രൻ, തൃശ്ശൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മിഥുൻ, സ്റ്റേറ്റ് കോഡിനേറ്റർ മനോജ് സെബാസ്റ്റ്യൻ, ജില്ലാ കോഡിനേറ്റർ കൊച്ചുറാണി മാത്യു, അസി. കോർഡിനേറ്റർ കെ.എം സുബൈദ, വാർഡ് മെമ്പർ മിഥുൻ, സ്കൂൾ എച്ച്.എം ബിന്ദു, പ്രിയ മണികണ്ഠൻ, ഷീജ ജിജോ, ലീന, സുജാത തുടങ്ങിയവർ പങ്കെടുത്തു.