ഡോക്ടർ അജിതക്ക് ജനകീയ യാത്രയയപ്പ്
തൃപ്രയാർ: വലപ്പാട് ഗവൺമെൻറ് ആയുർവേദ ആശുപത്രി ഇൻപേഷ്യന്റ് കൂട്ടായ്മയായ കഷായം എന്ന സംഘടനയുടെ നേതൃത്വത്തിൽ ഡോക്ടർ അജിതക്ക് യാത്രയയപ്പ് നൽകി. നാട്ടിക എം എൽ എ സി സി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. റോയ് ജോസഫ് അധ്യക്ഷത വഹിച്ചു. വലപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി ആർ ജിത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. സംഘടന ചെയർമാൻ സജീവൻ മണ്ണാംതിണ്ടി, ജനറൽ കൺവീനർ കിഷോർ വാഴപ്പിള്ളി, ഗ്രാമപഞ്ചായത്തംഗം ഇ.പി അജയഘോഷ്, ഡോ. പ്രിയ, നരേന്ദ്രൻ മാരാത്ത്, ശ്രീജ ടീച്ചർ, സജിൽ തെക്കൂട്ട് എന്നിവർ ആശംസകൾ നേർന്നു.