THRISSUR

സംസ്കാരത്തിൻ്റെ പങ്കുവക്കലുകളാണ് സിനിമാമേളകൾ – രത്തീന

തൃപ്രയാർ : മേളകളിൽ തിരഞ്ഞെടുക്കുന്ന സിനിമകൾ ഭൂരിഭാഗവും അതാത് നാടിൻ്റെ ജീവിതഗന്ധികളായ സിനിമകളായിരിക്കുമെന്നതിനാൽ വിവിധ സംസ്കാരങ്ങളുടെ പരസ്പരമുള്ള പങ്കുവയ്ക്കലിനും വലിയ തിരിച്ചറിവുകൾ നേടുന്നതിനും അവസരം ലഭിക്കുന്നുവെന്ന് തിരനോട്ടം എന്ന പേരിൽ രാമുകാര്യാട്ട് ഫിലിം സൊസൈറ്റി മാർച്ച് 8, 9, 10 ദിവസങ്ങളിൽ നടത്തുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം നിർവ്വഹിച്ച് നാട്ടിക ജെ.കെ സിനിമാസിൻ സംസാരിക്കുകയായിരുന്നു സംവിധായിക രത്തീന.
ചെയർമാൻ മോചിത മോഹനൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഐ.ഷൺമുഖദാസ് മുഖ്യപ്രഭാഷണം നടത്തി. ഫെസ്റ്റിവൽ ഡയറക്ടർ ഐ.ഡി.രഞ്ജിത് ഫെസ്റ്റിവലിനെ കുറിച്ച് വിശദ്ദീകരിച്ചു.. ഐ.എഫ്.എഫ്.ടി എക്സിക്യൂട്ടീവ് ഡയറക്ടർ ചെറിയാൻ ജോസഫ്, കൺവീനർ ഷൈലേഷ് ദിവാകരൻ, ട്രഷറർ സലിം ഇമേജ് സംസാരിച്ചു. തുടർന്ന് ഉദ്ഘാടന ചിത്രമായ ആയിരത്തൊന്ന് നുണകൾ പ്രദർശിപ്പിച്ചു.
ശനിയാഴ്ച കാലത്ത് 10 മണിക്ക് പത്മശ്രി ഗുരു കലാമണ്ഡലം ക്ഷേമാവതി, 11 മണിക്ക് സുഗതകുമാരി ടീച്ചറെ കുറിച്ചുള്ള വോറിയോസ് ഓഫ് ദി ലോസിങ് ബാറ്റൽ എന്നി ഡോക്യുമെൻ്ററികളും. വൈകിട്ട് 5.15 ഓറഞ്ച് മരങ്ങളുടെ വീട്, 7.30 സൈലൻ്റ് വിക്റ്റിംഗ്, ഞായറാഴ്ച കാലത്ത് 10 മണിക്ക് ഛെല്ലോ ഷൊ, 12 മാവോയിസ്റ്റ്, 5.15 ജനനം 1947 പ്രണയം തുടരുന്നു, 7.15 ഗേൾസ് ഓഫ് ദ വിൻ്റ് എന്നീ സിനിമകൾ പ്രദർശിപ്പിക്കും.
സംവിധായകൻ ഡോ. ബിജു, നടനും നിർമ്മാതാവുമായ പ്രകാശ് ബാരെ, സംവിധായകരായ പ്രതാഭ് ജോസഫ്, പുതുമഠം ജയരാജ് വിവിധ ദിവസങ്ങളിൽ അതിഥികളായി എത്തും.