THRISSUR

അഴീക്കോട് മുനക്കല്‍ മുസിരീസ് ഡോള്‍ഫിന്‍ ബീച്ചില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ്; അവസാന ഘട്ട പരിശോധന പൂര്‍ത്തിയായി

തൃശൂർ: കേരളത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കടല്‍ തീരമുള്ളതും വേള്‍ഡ് ടൂറിസ്റ്റ്മാപ്പില്‍ സ്ഥാനം പിടിച്ചതുമായ കയ്പമംഗലം മണ്ഡലത്തിലെ അഴീക്കോട് മുനക്കല്‍ മുസിരീസ് ഡോള്‍ഫിന്‍ ബീച്ചില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കുന്നതിന്റെ അവസാന ഘട്ട പരിശോധന പൂര്‍ത്തിയായി.
ഫ്‌ളോട്ടിങ് ബ്രിഡ്ജ് കൂടാതെ യുവതീ യുവാക്കള്‍ക്കിടയില്‍ ശ്രദ്ധേയമായ അഡ്വഞ്ചര്‍ ടൂറിസം ആക്ടിവിറ്റികളായ സ്‌കൈ സൈക്ലിങ്, സിപ് ലൈന്‍, റോപ് വോക്കിങ് മുതലായവ നടപ്പിലാക്കുന്നതിന്റെ സാദ്ധ്യതകളും പരിശോധിച്ചു.
ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ യുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ സന്ദര്‍ശനത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം സി.ഇ.ഒ ബിനു കുര്യാക്കോസ്, തൃശ്ശൂര്‍ ഡി ടി പി സി സെക്രട്ടറി വിജയ് രാജ്, എറിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി രാജന്‍, വൈസ് പ്രസിഡണ്ട് ഫൗസിയ ഷാജഹാന്‍, ജില്ലാപഞ്ചായത്ത് മെമ്പര്‍ സുഗത ശശിധരന്‍, വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ അസീം, സഹറാബി ഉമ്മര്‍, നജ്മല്‍ സക്കീര്‍, വാര്‍ഡ് മെമ്പര്‍മാരായ സുമിത ഷാജി, അംബിക ശിവപ്രിയന്‍, മുസിരീസ് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ കെ.വി ബാബുരാജ്, മുസിരീസ് മാനേജര്‍ ഇന്‍ ചാര്‍ജ് അഖില്‍ എസ്. ഭദ്രന്‍ എന്നിവരും ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയോടൊപ്പം ഉണ്ടായിരുന്നു.