മനം നിറഞ്ഞ് 178 കുടുംബങ്ങൾഅദാലത്ത് വേദിയിൽ എ.എ.വൈ റേഷൻ കാർഡുകൾ വിതരണം ചെയ്തു
കരുതലും കൈത്താങ്ങും ചാവക്കാട് താലൂക്ക് തല അദാലത്തിൽ മനം നിറഞ്ഞ് 178 കുടുംബങ്ങൾ. അദാലത്തിൻ്റെ ഭാഗമായി 178 കുടുംബങ്ങൾക്ക് എ. എ.വൈ കാർഡുകൾ അനുവദിച്ചു. ഈ റേഷൻ കാർഡുകൾക്ക് അടുത്ത മാസം മുതൽ സൗജന്യ റേഷൻ ലഭിച്ചു തുടങ്ങും. 11 എ.എ.വൈ കാർഡുകളും എട്ട് മുൻഗണനാ കാർഡുകളും അദാലത്ത് വേദിയിൽ റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ വിതരണം ചെയ്തു. നിരാലംബയായ വിധവ, ആശ്രയമില്ലാത്ത വൃദ്ധ ദമ്പതികൾ, ഗുരുതര രോഗം ബാധിച്ചവർ എന്നിവർക്കാണ് എ.എ.വൈ കാർഡ് (മഞ്ഞ കാർഡ്) നൽകുന്നത്.
