ലഹരിവിമുക്തമായ നവകേരളം സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം – മന്ത്രി എം.ബി രാജേഷ്
*2023 ലെ മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡല്‍ വിതരണം ചെയ്തു
ലഹരിവിമുക്തമായ ഒരു നവകേരളം സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് എക്‌സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.ബി രാജേഷ്. എക്‌സൈസ് വകുപ്പില്‍ സ്തുത്യര്‍ഹസേവനം നടത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കുള്ള 2023 ലെ മുഖ്യമന്ത്രിയുടെ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന എക്‌സൈസ് വകുപ്പ് മയക്കുമരുന്നിനെതിരെയും വ്യാജമദ്യത്തിനെതിരായും ശക്തമായ നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. മയക്കുമരുന്നിനെതിരായി ബഹുമുഖമായ പോരാട്ടം സംഘടിപ്പിക്കുകയാണ് എക്‌സൈസ് വകുപ്പ്. ഇതിനായി നമ്മളെല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. എക്‌സൈസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പൊതുജനങ്ങളും അണിനിരക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ കഴിഞ്ഞകുറച്ചു കാലങ്ങള്‍ക്കിടയില്‍ സംസ്ഥാന എക്‌സൈസ് സേന ജനങ്ങളുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരു സേനയായി മാറിയതായും മന്ത്രി പറഞ്ഞു.
എക്‌സൈസിന്റെ പ്രവര്‍ത്തനത്തെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി സംസ്ഥാന എക്‌സൈസ് സേനയെ നവീകരിക്കുന്നതിനും ആധുനിക വത്ക്കരിക്കുന്നതിനും അതിലൂടെ സാങ്കേതിക വിദ്യയുടെകൂടി സഹായത്തോടെ പുതിയ വെല്ലുവിളികളെ നേരിടുന്നതിനുമുള്ള പിന്തുണ നല്‍കുകയാണ് സര്‍ക്കാര്‍. ആധുനികമായിട്ടുള്ള വാഹനങ്ങളു ഡ്രഗ്‌സ് ഡിറ്റക്ഷന്‍ കിറ്റുകളും ആധുനികമായ ഉപകരണങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തൃശ്ശൂര്‍ സ്റ്റേറ്റ് എക്‌സൈസ് അക്കാദമി ആന്റ് റിസര്‍ച്ച് സെന്റര്‍ പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ മന്ത്രി സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ്, എക്‌സൈസ് അക്കാദമി ഡയറക്ടര്‍ കെ. പ്രദീപ്കുമാര്‍ എന്നിവരുംസല്യൂട്ട് സ്വീകരിച്ചു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എം.എല്‍ റോസി, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സാറാമ്മ റോബ്‌സണ്‍, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
23 എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് പുരസ്‌ക്കാരം
മുഖ്യമന്ത്രിയുടെ 2023 ലെ എക്‌സൈസ് മെഡലിന് അര്‍ഹരായിട്ടുളള 23 എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി എം.ബി രാജേഷ് മെഡല്‍ വിതരണം ചെയ്തു. പള്ളിപ്പുറം സി.ആര്‍.പി.എഫ്. കാന്റീന്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ടി.എം മജു, കാസര്‍ഗോഡ് അസി.എക്‌സൈസ് കമ്മീഷണര്‍ എച്ച്. നൂറുദ്ദീന്‍, കാസര്‍ഗോഡ് ഇ.ഐ.ആന്റ് ഐ.ബി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.എ. ശങ്കര്‍, പറളി എക്‌സൈസ് റെയിഞ്ച് ഓഫീസ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.യു ഹരിഷ്, പാലക്കാട് അമൃത് ഡിസ്റ്റിലറി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. അജിത്ത്, പാലക്കാട് ഇ.ഐ.ആന്റ് ഐ.ബി. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ആര്‍.എസ്. സുരേഷ്, തൃശ്ശൂര്‍ ഇ.ഐ.ആന്റ് ഐ.ബി. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) കെ.ജെ. ലോനപ്പന്‍, പാലക്കാട് ഇ.ഐ.ആന്റ് ഐ.ബി അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) വി.ആര്‍. സുനില്‍കുമാര്‍, കോഴിക്കോട്. ഇ.ഐ.ആന്റ് ഐ.ബി. പ്രിവന്റീവ് ഓഫീസര്‍ കെ. പ്രവീണ്‍കുമാര്‍, കാസര്‍ഗോഡ് ഇ.ഐ.ആന്റ് ഐ.ബി പ്രിവന്റീവ് ഓഫീസര്‍ സാജന്‍ അപ്യാള്‍, വടകര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് പ്രിവന്റീവ് ഓഫിസര്‍ സി.കെ. ജയപ്രസാദ്, ആറ്റുപുറം എക്‌സൈസ് ചെക്ക് പോസ്റ്റ് പ്രിവന്റീവ് ഓഫീസര്‍ കെ. ഷാജു, മലപ്പുറം ഇ.ഐ.ആന്റ് ഐ.ബി. പ്രിവന്റീവ് ഓഫീസര്‍ പി. സഫീര്‍ അലി, പൊന്നാനി എക്‌സൈസ് റെയിഞ്ച് ഓഫീസ് വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി.കെ. ജ്യോതി, കാളികാവ് എക്‌സൈസ് റെയിഞ്ച് ഓഫീസ് വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ എ.കെ. നിമിഷ, ചിറയിന്‍കീഴ് എക്‌സൈസ് റെയിഞ്ച് ഓഫീസ് സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡി. അനൂപ്, ദേവികുളം എക്‌സൈസ് റെയിഞ്ച് ഓഫീസ് സിവില്‍ എക്‌സൈസ് ഓഫീസര്‍ ആര്‍.യു. നിതിന്‍, തിരൂര്‍ എക്‌സൈസ് റെയിഞ്ച് ഓഫീസ് സിവില്‍ എക്‌സൈസ് ഓഫീസര്‍ സി. നിതിന്‍, കാട്ടാക്കട എക്‌സൈസ് റെയിഞ്ച് ഓഫീസ് സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.ആര്‍. രജിത്ത്, കൊല്ലം ഇ.ഇ.ആന്റ് എ.എന്‍.എസ്.എസ്. സിവില്‍ എക്‌സൈസ് ഓഫീസര്‍ എസ്.എസ്. ശ്രീനാഥ്, തെക്കന്‍ മേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണറുടെ കാര്യാലയം സിവില്‍ എക്‌സൈസ് ഓഫീസര്‍ എസ്. നുജു, തിരുവനന്തപുരം എക്‌സൈസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സിവില്‍ എക്‌സൈസ് ഓഫീസര്‍ എസ്. രാജേഷ്‌കുമാര്‍, മലപ്പുറം എക്‌സൈസ് ഡിവിഷന്‍ ഓഫീസ് സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.സി. അബ്ദുറഹ്മാന്‍ എന്നിവര്‍ മെഡല്‍ നേടി.

