ഗവ. ഡെന്റല്‍ കോളേജില്‍ നിയമനം
തൃശ്ശൂര്‍ ഗവ. ഡെന്റല്‍ കോളജിലെ ഒ.എം.എഫ്.എസ്, പീഡോഡോണ്ടിക്സ്, പെരിയോഡോണ്ടിക്സ്, കണ്‍സര്‍വേറ്റീവ് ഡെന്റിസ്ട്രി വിഭാഗങ്ങളില്‍ സീനിയര്‍ റെസിഡന്റുമാരുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പി.ജി യാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ഡെന്റല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം നവംബര്‍ 26 ന് രാവിലെ 11 ന് അഭിമുഖത്തിനായി കോളേജില്‍ എത്തിച്ചേരണം.
