വലപ്പാട് ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡിൽ മെമ്പർ കെയർ പദ്ധതിയുടെ ഭാഗമായുള്ള ഹെൽപ്ലൈൻ കാർഡ് വിതരണവും രക്തദാന സേനയുടെ ഉദ്ഘാടനവും നിർവഹിച്ചു.
വലപ്പാട് ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡ് മെമ്പർ വൈശാഖ് വേണുഗോപാലിൻ്റെ മെമ്പർ കെയർ പദ്ധതിയുടെ ഭാഗമായുള്ള ഹെൽപ്ലൈൻ കാർഡ് വിതരണവും രക്തദാന സേനയുടെ ഉദ്ഘാടനവും വാർഡ് മെമ്പർ വൈശാഖ് വേണുഗോപാൽ അധ്യക്ഷനായ ചടങ്ങിൽ മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ ശോഭസുബിൻ നിർവഹിച്ചു.
എമർജൻസി സന്ദർഭങ്ങളിൽ ആവശ്യമായി വരുന്ന ആംബുലൻസുകൾ, പോലീസ് സ്റ്റേഷൻ തുടങ്ങിയവയുടെ നമ്പറുകളും, പ്രദേശത്തെ രക്തധാനത്തിന് സന്നദ്ധരായ യുവാക്കളുടെ വിവരങ്ങളും അടങ്ങിയ ഹെൽപ്ലൈൻ കാർഡ് ആണ് മെമ്പർ കെയർലൂടെ വിതരണം ചെയ്യുന്നത്. രക്തം അത്യാവശ്യമായി വരുന്ന ആളുകൾക്ക് ധാതാക്കളെ നേരിട്ടു ബന്ധപെടാനുള്ള സംവിധാനമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. വലപ്പാട് സ്റ്റാർ ഹോംസ് ഗ്രൂപ്പിൻ്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഹെൽപ്ലൈൻ കാർഡ് നൽകി കൊണ്ടുള്ള ഉദ്ഘാടന പരിപാടിയിൽ.
പി എസ് സന്ദോഷ് മാസ്റ്റർ, ബാബു കുന്നുങ്ങൾ ബിജോയ് കളരിക്കൽ, മഞ്ജുബാബു, മനോഹരൻ തയ്ക്കാട്ട് എന്നിവർ സംസാരിച്ചു.
