THRISSUR

ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു

എം എൽ എ യുടെ ആസ്തി വികസന ഫണ്ട്‌ വിനിയോഗിച്ച് ഒല്ലൂർ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന നിലാവുറാങ്ങാത്ത ഒല്ലൂർ പദ്ധതിയുടെ ഭാഗമായി മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ അക്കരപുറം, പൊങ്ങണംകാട്, അവണാതറ എന്നിവിടങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ നിർവ്വഹിച്ചു. മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഇന്ദിര മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒല്ലൂക്കര വൈസ് പ്രസിഡന്റ്‌ സണ്ണി ചെന്നിക്കര, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.പി പ്രശാന്ത്, സാവിത്രി രാമചന്ദ്രൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മിഥുൻ തിയ്യത്തുപറമ്പിൽ, സുകന്യ ബൈജു തുടങ്ങിയവർ പങ്കെടുത്തു.