THRISSUR

നാട്ടികയിൽ ഇടവിള കൃഷി നടീൽ ഉദ്ഘാടനം

നാട്ടിക: 2024-25 പോഷക സമൃദ്ധി മിഷന്റെ ഭാഗമായി നാട്ടിക ഗ്രാമപഞ്ചായത്തും തളിക്കുളം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ഇടവിള കൃഷി നടീൽ ഉദ്ഘാടനം നടന്നു.
നാട്ടിക എട്ടാം വാർഡിൽ വാസന്തി തോട്ടുപുരയുടെ കൃഷിയിടത്തിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ സി. എസ്. മണികണ്ഠന്റെ അധ്യക്ഷതയിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സി. പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു.

ഫെബ്രുവരി 12-ാം തീയതി, വെളുത്ത വാവ് ദിനത്തിൽ ചേന നടീൽ നടത്തിയാണ് പദ്ധതി ആരംഭിച്ചത്.
ബ്ലോക്ക് ഡിവിഷൻ മെമ്പർ ജൂബി പ്രദീപ് ആശംസകൾ അർപ്പിച്ചു. കെ. വി. സജീവ്, വി. ആർ. പ്രകാശൻ, ലതിക ഗിരീശൻ, സുധീഷ് കാള കൊടുവത്ത്, ഗണേശൻ ഇ. എസ്., മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർ എൻ. വി. ശുഭ സ്വാഗതം പറഞ്ഞു. യോഗത്തിൽ രഞ്ജിത്ത് തോട്ടുപുര നന്ദി രേഖപ്പെടുത്തി.

One thought on “നാട്ടികയിൽ ഇടവിള കൃഷി നടീൽ ഉദ്ഘാടനം

Comments are closed.