THRISSUR

അന്താരാഷ്ട്ര ബാലികാദിനം ആചരിച്ചു

തൃശ്ശൂര്‍: തൃശ്ശൂര്‍ വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ‘ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍’ ന്റെ നേതൃത്വത്തില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പുമായി സഹകരിച്ചുകൊണ്ട് ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ‘അന്താരാഷ്ട്ര ബാലികാദിനം’ ആചരിച്ചു. കോടശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ജെയിംസ് പരിപാടി ഉദ്ഘാടനം ചെയ്തു. ചാലക്കുടി അഡീഷണല്‍ ഐ സി ഡി എസ് സി ഡി പി ഒ ഷീബ എല്‍. നാല്‍പ്പാട്ട് അധ്യക്ഷത വഹിച്ചു. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ലിംഗവിവേചനത്തിനെതിരെ ബോധവത്ക്കരണം നല്‍കുന്നതിനുമായി തൃശ്ശൂര്‍ കെഇഎസ് സര്‍വീസ് പ്രൊവൈഡിങ് സെന്റര്‍ ലീഗല്‍ കൗണ്‍സിലര്‍ അഡ്വ. എന്‍. റീന ജോണ്‍ പോക്സോ നിയമം, ശൈശവ വിവാഹം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ക്ലാസ് നയിച്ചു. ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ അപ്പര്‍ പ്രൈമറി സ്‌കൂള്‍ ട്യൂട്ടര്‍ അഞ്ജു ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ചടങ്ങിന് ജില്ലാ വനിതാ ശിശു വികസന ഓഫീസിലെ ബി.എസ് സുജിത്ത് സ്വാഗതവും ഹബ്ബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.ഡി വിന്‍സന്റ് നന്ദിയും പറഞ്ഞു. പരിപാടിയില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ചാലക്കുടിയിലെ അപ്പര്‍ പ്രൈമറി വിദ്യാര്‍ത്ഥികളും ജീവനക്കാരും പങ്കെടുത്തു.