വയനാടിന് കൈത്താങ്ങായി കരാട്ടെ അസോസിയേഷന്
തൃശൂർ : വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാടാനപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘കൈസന്‍ ഗോജു റിയു കരാട്ടെ അസോസിയേഷന്’ 54,260 രൂപ നല്കി. അസോസിയേഷന്റെ 40 ബ്രാഞ്ചുകളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് സ്വരൂപിച്ച തുക ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് കൈമാറി. കരാട്ടേ സീനിയര്‍ അധ്യാപകന് സെന്‍സി മോഹന്‍ദാസ് കെ.പി, അസോസിയേഷന് പ്രസിഡന്റ് സെന്‍സി ജംഷീദ് ആര്.എം, സെക്രട്ടറി സെന്‍സി മുകേഷ് പി.ജെ, ജോയിന്‍ സെക്രട്ടറി സെന്‍സി ശാന്തകുമാര്‍ കെ.കെ എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്.