നൂറാം വാർഷിക നിറവിൽ കരയാമുട്ടം യു.പി. സ്കൂൾ
കരയാമുട്ടം: കരയാമുട്ടം യു.പി. സ്കൂളിന്റെ നൂറാം വാർഷികാഘോഷവും പൂർവ്വവിദ്യാർത്ഥി സംഗമവും സമുചിതമായി സംഘടിപ്പിച്ചു. നാട്ടിക എം.എൽ.എ. സി.സി. മുകുന്ദൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള അരുണൻ അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപിക എം. സിന്ധു സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് നോഫ് ടീച്ചർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. നൂറാം വാർഷികത്തിനായി തയ്യാറാക്കിയ സുവനീർ ‘ഓർമ്മക്കിനാവുകൾ’ അനിൽ മേത്തിൽ & ജയലക്ഷ്മി അനിൽ എന്നിവർ ചേർന്ന് എസ്.എച്ച്.ഒ. എം.കെ. രമേഷിനു കൈമാറി പ്രകാശനം ചെയ്തു.
പൂർവ്വ വിദ്യാർത്ഥി അഡ്വ. എൻ.കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ കമ്മിറ്റിയംഗങ്ങൾ പൂർവ്വ അധ്യാപകരെ ആദരിച്ചു. സ്കൂൾ മാനേജ്മെന്റും അധ്യാപകരും ചേർന്ന് മുൻ വിദ്യാർത്ഥികളെയും ആദരിച്ചു.
മാനേജർ ദിലീഷ് തയ്യിൽ സമ്മാനദാനം നിർവഹിച്ചു. മികച്ച വിദ്യാർത്ഥിനിയായ സാന്ദ്ര ടി.എസിനും, സംസ്കൃതം സ്കോളർഷിപ്പ് നേടിയ അംനയ്ക്കും ട്രോഫികൾ സമ്മാനിച്ചു.
വലപ്പാട് പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്, വൈസ് പ്രസിഡന്റ് വി.ആർ. ജിത്ത്, അംഗങ്ങളായ ജ്യോതി രവീന്ദ്രൻ, അനിത തൃദീപ് കുമാർ, എഇഒ കെ.വി. അമ്പിളി, എൻ.എസ്. സജീവ്, സ്കൂൾ പ്രതിനിധി എം.ബി. സുനിൽ കുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
സ്റ്റാഫ് സെക്രട്ടറി നിത വി.എച്ച് നന്ദി പറഞ്ഞു. വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കലാപരിപാടികളും, ഓ കെ എന്റെർറ്റൈന്മെന്റ്സ് അവതരിപ്പിച്ച ഗാനമേളയും ആഘോഷങ്ങൾക്കു മാറ്റ് കൂട്ടി.
