THRISSUR

കരയാവട്ടം സർവ്വീസ് സഹകരണ ബാങ്ക് വാർഷികപൊതുയോഗം സംഘടിപ്പിച്ചു

കരയാവട്ടം സർവ്വീസ് സഹകരണ ബാങ്ക് 2023 – 2024 വർഷത്തെവാർഷികപൊതുയോഗംസംഘടിപ്പിച്ചു. ബാങ്ക് പ്രസിഡണ്ട് കെ.എച്ച് കബീർ അധ്യക്ഷതവഹിച്ച ചടങ്ങിൽ വ്യവസായിയും ഇക്കോവാസ് ഇന്ത്യന്‍ ട്രേഡ് കമ്മിഷണറുമായ സി.പി സാലിഹ് ഉദ്ഘാടനകർമ്മം നിർവഹിച്ചു. സി പി ട്രസ്റ്റ്‌ നടത്തിവരുന്ന സാമൂഹിക നന്മ മുൻനിർത്തി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്ന സിപി സാലിഹനെ ബാങ്ക് സഹകരികളായ കെ ബി ലതീഫ് , കെ ബി മുഹമ്മദ്‌ എന്നിവർ ചേർന്ന് ആദരിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് ബിനോയ്‌ ലാൽ, ഡയറക്ടർമാരായ എം ആർ സുധർമ്മൻ, കെ ബി ഷംസുദ്ദീൻ, സജിത്രൻ തയ്യിൽ, ഡേവിസ് വാഴപ്പിള്ളി, ബിജു നെടിയിറുപ്പിൽ, നിധിൽകുമാർ ചുള്ളിയിൽ അമ്പിളി പട്ടാലി, ഉജിത ഉണ്ണികൃഷ്ണൻ, വിജയലക്ഷ്മി സോമശേഖരൻ, രേഷ്മ സുദേവ് ബാങ്ക്സെക്രട്ടറി ചാർജ് വഹിക്കുന്ന കെഎസ് അനിൽകുമാർ, ബാങ്ക് ജീവനക്കാരനായ എൻ എസ് ഉദയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.