കഴിമ്പ്രം ബീച്ച് ഫെസ്റ്റിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം
വലപ്പാട്: ജനകീയ സൗഹൃദ വേദി സംഘടിപ്പിക്കുന്ന കഴിമ്പ്രം ബീച്ച് ഫെസ്റ്റിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നാട്ടിക എം എൽ എ സി. സി. മുകുന്ദൻ നിർവഹിച്ചു. ജനകീയ സൗഹൃദ വേദി ചെയർമാൻ ശോഭ സുബിൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. വലപ്പാട് പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിഖ് മുഖ്യാതിഥിയായി.
പഞ്ചായത്ത് മെമ്പറും ജനകീയ സൗഹൃദ വേദി കൺവീനറുമായ ഷൈൻ നെടിയിരിപ്പിൽ, വാമനൻ നെടിയിരിപ്പിൽ, വാർഡ് മെമ്പർ അജ്മൽ ഷെരീഫ്, ട്രഷറർ മധുകുന്നത്ത്, വർക്കിങ്ങ് ചെയർമാൻ സുജിന്ത് പുല്ലാട്ട്, കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ തൈപറമ്പത്ത്, സൗമ്യൻ നെടിയിരിപ്പിൽ, പ്രജീഷ് കൊല്ലാറ, സുധീന്ദ്രൻ ഏറാട്ട്, ചിത്രൻ കോവിൽ തെക്കേ വളപ്പിൽ, സരിത പ്രകാശൻ, സജിത കണ്ണൻ, പ്രീതി പ്രേമചന്ദ്രൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഏപ്രിൽ 11 മുതൽ 18 വരെ ബീച്ച് ഫെസ്റ്റ്
ഏപ്രിൽ 11 ന് കൊടി ഉയർത്തൽ നടക്കും. ഏപ്രിൽ 12 -ന് ഔപചാരികമായ ഉദ്ഘാടനം.
ഫെസ്റ്റിന്റെ ഭാഗമായി സിനിമ താരങ്ങൾ അണിനിരക്കുന്ന അവാർഡ് നൈറ്റ്, മധു ബാലകൃഷണൻ നയിക്കുന്ന മ്യൂസിക്ക് ബാൻഡ്, ചെമ്മീൻ ബാൻഡ്, കളരിപയറ്റ്, ഇശൽ നിലാവ് തുടങ്ങി നിരവധി കലാ-സാംസ്‌കാരിക പരിപാടികൾ അരങ്ങേറും.
