” നമ്മുടെ മണലും കടലും പ്ലാസ്റ്റിക് രഹിതമായി സൂക്ഷിക്കുക ” സ്നേഹാരാമം ബീച്ച് ഫെസ്റ്റ് കാമ്പയിൻ
വലപ്പാട് : കോതകുളം ബീച്ച് ‘സ്നേഹാരാമം ബീച്ച് ഫെസ്റ്റ്’-ന്റെ ഭാഗമായുള്ള ” നമ്മുടെ മണലും കടലും പ്ലാസ്റ്റിക് രഹിതമായി സൂക്ഷിക്കുക ” ബീച്ച് ക്ലീനിങ് കാമ്പയിൻ പരിപാടിക്ക് തുടക്കം കുറിച്ചു. സ്നേഹാരാമം ബീച്ച് ഫെസ്റ്റ് സ്വാഗതസംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കാമ്പയിൻ മുൻ നാട്ടിക എം എൽ എ ഗീത ഗോപി ഉദ്ഘാടനം ചെയ്തു. ഗ്രീൻ പ്രോട്ടോകോൾ പ്രകാരമാണ് ബീച്ച് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ആർ എം മനാഫ്, രാജൻ പട്ടാട്ട്, പി ആർ ബാബു, വി വി ജ്യോതിഭസു, വസന്ത ദേവലാൽ, കെ എസ് ഉണ്ണികൃഷ്ണൻ, സി ഡി നിതീഷ്, മല്ലിക ദേവൻ, എ ആർ സത്യൻ, കെ കെ ജയൻ, ഇ പി അജയഘോഷ്, സീന കണ്ണൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഡിസംബർ 21 മുതൽ 25 വരെ ആണ് ബീച്ച് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
