കേരള കലാസാംസ്കാരിക വേദി ജനറൽബോഡിയോഗം നടന്നു
വലപ്പാട്: കേരള കലാസാംസ്കാരിക വേദിയുടെ ജനറൽബോഡിയോഗം വലപ്പാട് നാട്ടിക റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്നു. ചെയർമാൻ ലിഷോയ് അധ്യക്ഷത വഹിച്ചു. മാനേജിംഗ് ട്രസ്റ്റി അഷ്റഫ് അമ്പയിൽ യോഗത്തിന് സ്വാഗതം പറഞ്ഞു.
രാജൻ വേളേക്കാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. ട്രസ്റ്റ് എക്സിക്യൂട്ടീവ് മെമ്പർ ആർ.എൽ. സക്കറിയ മുഖ്യപ്രഭാഷണം നടത്തി. ഷൈജൻ ശ്രീവത്സവം, ടി.എ. രവീന്ദ്രൻ, ഫിറോസ് കാക്കശ്ശേരി, മനോജ് പുളിക്കൻ, മധു ശക്തിധര പണിക്കർ, നൂർജഹാൻ, ബിന്ദു അന്തിക്കാട്, സജിത സതീഷ് എന്നിവർ ആശംസകൾ നേർന്നു. ജെസ്സി അരിമ്പൂർ നന്ദി രേഖപ്പെടുത്തി.
