THRISSUR

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക അടയ്ക്കാം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ സോഫ്റ്റ്‌വെയറും മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍ സോഫ്റ്റ്‌വെയറുമായുള്ള ലിങ്ക് പുനഃസ്ഥാപിച്ചു. പരിവാഹന്‍ ഡി-ലിങ്ക് ചെയ്ത കാലയളവില്‍ ഉടമാ വിഹിതം കുടിശ്ശിക വരുത്തിയ വാഹന ഉടമകള്‍ക്ക് ക്ഷേമനിധി ഉടമാ വിഹിത കുടിശ്ശിക 4 തവണകളായി ഒടുക്കുന്നതിന് ബോര്‍ഡ് സൗകര്യം ഒരുക്കിയിട്ടുണ്ട്. സൗകര്യം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന വാഹനഉടമകള്‍ അതത് ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണെന്ന് ചെയര്‍മാന്‍ കെ.കെ ദിവാകരന്‍ അറിയിച്ചു.