THRISSUR

ഭാഗ്യക്കുറി ക്ഷേമനിധി; അംഗത്വം പുനഃസ്ഥാപിക്കാം

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്തവരും യഥാസമയം അംശാദായം കൊടുക്കാത്തതിനാല്‍ അംഗത്വം റദ്ദായവര്‍ക്കും അംശദായ കുടിശ്ശിക പിഴ സഹിതം ഒടുക്കി അംഗത്വം പുനഃസ്ഥാപിക്കാന്‍ ഡിസംബര്‍ 15 വരെ അവസരം നല്‍കുന്നതാണെന്ന് തൃശ്ശൂര്‍ ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ അറിയിച്ചു.

മുന്‍കാലങ്ങളില്‍ അദാലത്തുകള്‍ വഴി അംഗത്വം പുതുക്കിയിട്ടുള്ളവര്‍ക്കും നിലവില്‍ സജീവ അംഗങ്ങള്‍ അല്ലാത്തവര്‍ക്കും അവസരം പ്രയോജനപ്പെടുത്താം. അംഗത്വം റദ്ദായ കാലയളവ് മുതല്‍ ടിക്കറ്റ് വിറ്റതിന്റെ കണക്കുകള്‍ രേഖപ്പെടുത്തിയ ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന മൂന്നുമാസത്തെ വൗച്ചര്‍, അംഗത്വ പാസ്ബുക്ക് എന്നിവയുമായി തൃശ്ശൂര്‍ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ നേരിട്ടെത്തി അംഗത്വം പുതുക്കാം. ഫോണ്‍: 0487 2360490.