THRISSUR

മണപ്പുറം ഫൌണ്ടേഷൻ സ്നേഹഭവനം കൈമാറി

നാട്ടിക പഞ്ചായത്തിലെ ഒന്നാം വാർഡിലെ വാഹനപകടത്തിൽ മരണപെട്ട മിഥുനിന്റെ അമ്മ സുധയ്ക്ക് മണപ്പുറം സ്നേഹഭവനം കൈമാറി . മണപ്പുറം ഹോം ഫിനാൻസ് ലിമിറ്റേഡിന്റെ ഈ വർഷത്തെ സി എസ് ആർ ഫണ്ട്‌ ഉപയോഗിച്ചാണ് മണപ്പുറം ഫൌണ്ടേഷൻ വീട് നിർമിച്ചു നൽകിയത്. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി എസ് പ്രിൻസ് താക്കോൽ കൈമാറി. മണപ്പുറം ഫൌണ്ടേഷൻ സി ഇ ഒ ജോർജ് ഡി ദാസ് സ്വാഗതം ആശംസിച്ചു. മണപ്പുറം ഫൌണ്ടേഷൻ സി എസ് ആർ ഹെഡ് ശില്പ ട്രീസ സെബാസ്റ്റ്യൻ നന്ദി പറഞ്ഞു.നാട്ടിക ഒന്നാം വാർഡ് മെമ്പർ കെ ആർ ദാസൻ, മണപ്പുറം ഹോം ഫിനാൻസ് സി ഇ ഒ സുവീൻ പി എസ്, കമ്പനി സെക്രട്ടറി ശ്രീവിദ്യ, സെക്രെട്ടരിയൽ ഡിപ്പാർട്മെന്റ് ഓഫീസർ മഹേഷ്‌ വി എം, സി എസ് ആർ ഡിപ്പാർട്മെന്റ് സോഷ്യൽ വർക്കേഴ്സ് മാനുവൽ അഗസ്റ്റിൻ, അഖില പി എൽ, ജോതിഷ് എം കെ, എന്നിവർ പരിപാടിയിൽ പങ്കാളികൾ ആയി.