ഫെബ്രുവരി 16-ന് തൃശ്ശൂരിൽ മാരത്തോൺ പൂരം
ഫെബ്രുവരി 16-ന് തൃശ്ശൂരിൽ മാരത്തോൺ പൂരം
തൃശ്ശൂരിന്റെ സ്വന്തം മാരത്തോണായ “കൾച്ചറൽ ക്യാപിറ്റൽ മാരത്തോൺ” ഫെബ്രുവരി 16-ന് നടക്കും. ഓട്ടം, സൈക്ലിംഗ്, നീന്തൽ കൂട്ടായ്മയായ “എൻഡ്യൂറൻസ് അത്ലറ്റ്സ് ഓഫ് തൃശ്ശൂർ” ആണ് ഈ മാരത്തോൺ ഉത്സവം സംഘടിപ്പിക്കുന്നത്. “ബാക്ക് ടു ട്രാക്ക്” എന്ന ആശയത്തോട് ചേർന്നാണ് പരിപാടി നടക്കുന്നത്.
കേരളത്തിന്റെ എല്ലാ ജില്ലകളിൽ നിന്നുള്ളവരും മറ്റു സംസ്ഥാനങ്ങളിലെ അത്ലറ്റുകളും സാധാരണക്കാരുടെയും പങ്കാളിത്തത്തോടെ ആയിരക്കണക്കിന് ആളുകൾ മാരത്തോണിന്റെ ഭാഗമാകും.
ഫെബ്രുവരി 16-ന് ഞായറാഴ്ച പുലർച്ചെ 3.30-ന് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ച് ഫുൾ മാരത്തോൺ ഫ്ളാഗ് ഓഫ് ചെയ്യും. തുടർന്ന്:
4.30-ന് ഹാഫ് മാരത്തോൺ
5.30-ന് 10 കി.മീ മിനി മാരത്തോൺ
6.30-ന് 5 കി.മീ ഫൺ റൺ
തൃശ്ശൂരിന്റെ സാംസ്കാരികവും ചരിത്രപരവുമായ നഗരവീഥികൾ ചുറ്റി കോർപ്പറേഷൻ സ്റ്റേഡിയത്തിൽ തിരികെ എത്തുന്ന രീതിയിലാണ് ക്രമീകരണം.
വിവിധ പ്രായ വിഭാഗങ്ങളിലായി വിജയികൾക്ക് പ്രത്യേക സമ്മാനങ്ങൾ ഉണ്ടായിരിക്കുമെന്നും എല്ലാ പങ്കാളികൾക്കും ഫിനിഷർ മെഡൽ, ടി-ഷർട്ട്, പ്രഭാതഭക്ഷണം എന്നിവ ലഭ്യമാക്കുമെന്നും സംഘാടകർ അറിയിച്ചു.
42.2 കി.മീ, 21.1 കി.മീ, 10 കി.മീ എന്നിവ ടൈമിംഗ് ചിപ്പ് ഉപയോഗിച്ചുള്ള മത്സരങ്ങൾ ആയിരിക്കും. 5 കി.മീ ഫൺ റൺ മത്സരത്തിൽ പ്രൊഫഷണൽ സമയം ക്രമീകരണമുണ്ടാവില്ല.
ഓൺലൈൻ രജിസ്ട്രേഷനാണ് പ്രവേശനത്തിന്. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ജനുവരി 31.
കൂടുതൽ വിവരങ്ങൾക്ക്: 9995490310
