THRISSUR

വലപ്പാട് വെറ്ററിനറി ഹോസ്പിറ്റല്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി ജെ ചിഞ്ചുറാണി നിര്‍വ്വഹിക്കും

വലപ്പാട്: വലപ്പാട് ഗ്രാമപഞ്ചായത്തില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ വെറ്ററിനറി ഹോസ്പിറ്റല്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓക്ടോബര്‍ 21 ന് രാവിലെ 10 ന് മൃഗസംരക്ഷണ, ക്ഷീര വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വ്വഹിക്കും. ചടങ്ങില്‍ സി.സി മുകുന്ദന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് വിശിഷ്ടാഥിതിയാകും. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി പ്രസാദ്, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജുള അരുണ്‍ എന്നിവര്‍ മുഖ്യാതിഥികളാകും. വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്ക്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.