THRISSUR

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ രക്ഷിതാക്കളുടെ പങ്കാളിത്തവും ഉറപ്പാക്കണം മന്ത്രി കെ. രാജൻ

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ രക്ഷിതാക്കൾ അടക്കമുള്ളവരുടെ പങ്കാളിത്തം ആത്മവിമർശനത്തോടെ പരിശോധിക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. കട്ടിലപൂവ്വം സ്കൂളിൽ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതൊരു സ്വകാര്യ സ്കൂൾ ആയിരുന്നെങ്കിൽ കുട്ടികളുടെ കയ്യിൽ ഒരു കുറിപ്പ് എഴുതി കൊടുത്തു വിട്ടാൽ ഇത്തരം പരിപാടികൾക്ക് രക്ഷിതാക്കൾ അവധിയെടുത്ത് എത്തുമെന്ന് മാത്രമല്ല, അവർ ചോദിക്കുന്ന പണവും നൽകും. കോടികൾ മുടക്കി തങ്ങളുടെ കുട്ടികൾ മികച്ച രീതിയിൽ പഠിച്ചു വളരാനുള്ള സൗകര്യങ്ങൾ സർക്കാർ ഒരുക്കുമ്പോൾ, സംഭാവന നൽകണ്ട, ഒന്ന് വന്നു നോക്കുവാൻ മനസ്സു കാണിക്കേണ്ടതല്ലേ. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന് പറഞ്ഞാൽ കേവലം കുറച്ചു പേർ കൂടിയിരുന്ന് നടത്തുന്ന പൊതുപരിപാടി മാത്രമല്ല. അധ്യാപകരും വിദ്യാർത്ഥികളും രക്ഷകർത്താക്കളും പൂർവ്വ അധ്യാപകരും വിദ്യാർത്ഥികളും ജനപ്രതിനിധികളും കൈകോർക്കേണ്ട ഒന്നാണ്. രക്ഷിതാക്കൾക്ക് അതിൽ ഒന്നും താൽപര്യം കാണിക്കുന്നില്ല എന്നാണ് ഒരു ജനപ്രതിനിധി എന്ന നിലയിലുള്ള പരാതി മന്ത്രി പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിൻസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര മോഹൻ, വൈസ് പ്രസിഡണ്ട് സണ്ണി ചെന്നിക്കര, പുഷ്പലത ചന്ദ്രൻ, സാവിത്രി രാമചന്ദ്രൻ, കെ.പി പ്രശാന്ത്, ജെയ്മി, സുകന്യ, തുളസി, കെ.ബി രാജേഷ്, ഡിഇഒ അൻസാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *