വയനാടിന് കൈത്താങ്ങുമായി മുറ്റിച്ചൂർ മഹല്ല്
തൃശൂർ: നബിദിനാഘോഷങ്ങളുടെ ഭാഗമായി മുറ്റിച്ചൂർ മഹല്ല് കമ്മിറ്റിയും നബിദിന സ്വാഗത സംഘവും സംയുക്തമായി നടത്തിയ പരിപാടികളിൽ നിന്നും സമാഹരിച്ച തുകയിൽ നിന്ന് ചെലവുകൾ കഴിഞ്ഞ ശേഷമുള്ള 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
ചെക്ക് തൃശൂർ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഏറ്റുവാങ്ങി. മുറ്റിച്ചൂർ ജമാഅത്ത് കമ്മിറ്റി സെക്രട്ടറി ഈസ ഹാജി വലിയകത്ത്, നബിദിനാഘോഷ കമ്മിറ്റി ചെയർമാൻ ഹബീബുള്ള മുറ്റിച്ചൂർ, മഹല്ല് കമ്മിറ്റി അംഗങ്ങളായ ഉമ്മർ കാരണപ്പറമ്പിൽ, സത്താർ പുളിന്തറപറമ്പിൽ എന്നിവരുടെ സാന്നിധ്യത്തിൽ സംഭാവന കൈമാറി.