എൻ്റെ കേരളം പ്രദർശന വിപണന മേള ഇന്ന് സമാപിക്കും
സമാപന സമ്മേളനം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവ്വഹിക്കും
തേക്കിൻകാട് മൈതാനിയിൽ ഏഴുദിവസം നീണ്ടു നിന്ന എൻ്റെ കേരളം പ്രദർശന വിപണന മേള ഇന്ന് കൊടിയിറങ്ങും. ഇന്ന് വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവ്വഹിക്കും. റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. കേന്ദ്ര ടൂറിസം പെട്രോളിയം – പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപി, എം.പിമാർ എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും.
ഇന്ന് രാവിലെ പത്തരയ്ക്ക് സമുദ്ര മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും സെമിനാർ നടക്കും. രാവിലെ 10.30 ന് കബനി നദി ചുവന്നപ്പോൾ, ഉച്ചയ്ക്ക് 12 ന് രുഗ്മിണി,ഉച്ചക്ക് രണ്ടിന് പഴശ്ശിരാജ തുടങ്ങിയ സിനിമകളും പ്രദർശിപ്പിക്കും. രാത്രി എട്ടുമണിക്ക് പണ്ഡിറ്റ് രമേഷ് നാരായണനും മധുശ്രീയും അവതരിപ്പിക്കുന്ന
ഒരു നറു പുഷ്പമായ് (മെഹഫിൽ) ഖയാലും, ഗസലും സിനിമ സംഗീതവും കൈകോർക്കുന്ന അപൂർവ്വ സമ്മേളനത്തോടെ എൻ്റെ കേരളം പ്രദർശന വിപണനമേളക്ക് തിരശ്ശീല വീഴും.
