THRISSUR

നാട്ടിക എസ് എൻ കോളേജിൽ പൂർവ്വവിദ്യാർത്ഥി വനിതാ സംഗമം

തൃപ്രയാർ : നാട്ടിക എസ് എൻ കോളേജ് അലുമ്‌നി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പൂർവ്വവിദ്യാർത്ഥി വനിതാ സംഗമം നടത്തി. സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി സതീദേവി ഉദ്ഘാടനം ചെയ്തു. ‘മഹത്തായ ലക്ഷ്യങ്ങളിൽ സ്വയം എത്തിച്ചേരേണ്ടവളും പുതിയ തലമുറയെ എത്തിക്കേണ്ടവളുമായ സ്ത്രീകൾ അടുക്കളയിലും വീടിന്റെ അകത്തളങ്ങളിലും തളച്ചിടേണ്ടവരല്ല. മറിച്ച് ഉന്നത വിദ്യാഭ്യാസത്തിലൂടെ രാഷ്ട്ര പുരോഗതിക്ക് മുതൽക്കൂട്ടാവേണ്ടവരാണ് ‘എന്ന് സംസ്ഥാന വനിതാ കമ്മീഷൻ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി അഭിപ്രായപ്പെട്ടു.

കോളേജ് പ്രിൻസിപ്പൽ ഡോ. പി എസ് ജയ ആദ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖനടിയും എഴുത്തുകാരിയും പൂർവ്വവിദ്യാർത്ഥിയുമായ ജോളി ചിറയത്തിന്റെ ആത്മകഥയായ “നിന്നുകത്തുന്ന കടലുകൾ” കോളേജ്തല പ്രകാശനം നടത്തി. ജില്ലാപഞ്ചായത്ത്‌ അംഗം മഞ്ജുളാഅരുണൻ, പ്രൊഫ. ടി ആർ ഹാരി, ദൃശ്യഷൈൻ, മന്യ, വി കെ പ്രമീള എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി കെ ജി ഗിലാൽ സ്വാഗതവും, ഖജാൻജി ടി വി ജാൻസിറാണി നന്ദിയും രേഖപ്പെടുത്തി.