നാട്ടിക ചെമ്പിപറമ്പിൽ ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം ഭക്തിപൂർവം ആഘോഷിച്ചു
നാട്ടിക: ചെമ്പിപറമ്പിൽ ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം ഭക്തിപൂർവം ആഘോഷിച്ചു. രാവിലെ നിർമ്മാല്യ ദർശനത്തോടെ ആരംഭിച്ച ഉത്സവ ചടങ്ങുകൾ ഗണപതി ഹോമം, ഉഷപൂജ, കലശപൂജ, കലശാഭിഷേകം, ശീവേലി, പറയെടുപ്പ്, തിരുവാതിരക്കളി, ക്ലാസിക്കൽ ഡാൻസ്, ഭക്തിഗാനം, ദേവീസ്തുതി എന്നിവയോടെ നടന്നു.
ഉച്ചയ്ക്ക് മഹാപ്രസാദ ഊട്ട് നടത്തി. വൈകീട്ട് പകൽപ്പൂരം, ദീപാരാധന, വർണ്ണമഴ, ദേവാനന്ദ മേളങ്ങൾ എന്നിവയും വൈകുന്നേരത്തെ ചടങ്ങുകൾ മനോഹരമാക്കി.
രാത്രിയോടെ ഭക്തിസാന്ദ്രമായ പൂജകളും ചടങ്ങുകളും നടന്നു. അത്താഴപൂജ, പ്രസാദ ഊട്ട്, വിളക്കിനെഴുന്നള്ളിപ്പ്, ഇരട്ടതായമ്പക, ഗുരുതി എന്നിവ മഹോത്സവത്തിൻ്റെ സമാപന ചടങ്ങുകളായി.
ക്ഷേത്ര തന്ത്രി സുതൻ ശാന്തിയും മേൽശാന്തി ലാലും മുഖ്യകാർമ്മികരായി. ക്ഷേത്രം ഭാരവാഹികളായ സി.പി. രാമകൃഷ്ണൻ, സി.കെ. ഗോപകുമാർ, സി.വി. വിശ്വേഷ്, സി.കെ. അശോകൻ, സി.ജി. സന്തോഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
നൂറുകണക്കിന്പേർ ഉത്സവ ആഘോഷങ്ങളിൽ സജീവമായി പങ്കെടുത്തു.
